സംഗീതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അച്ഛനെ റോഡപകടത്തിന്റെ രൂപത്തില്‍ വിധി കവര്‍ന്നു ! വീല്‍ചെയറില്‍ ഇരുന്ന് കരഞ്ഞ് പാടിയ ബാല്യം; വാനമ്പാടിയിലെ അനുമോളുടെ യഥാര്‍ഥ ജീവിതം…

വാനമ്പാടിയിലെ അനുമോളായി വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ബാലനടിയാണ് ഗൗരി പ്രകാശ്. വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരിയുടെ ജനനം. മുത്തശ്ശനും മുത്തശ്ശിയും സംഗീതാധ്യാപകര്‍, അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവര്‍… അങ്ങനെയുള്ള ഒരു കുടുംബത്തില്‍ പിറന്ന കുട്ടിയ്ക്ക് എങ്ങനെ സംഗീത വാസന ഇല്ലാതെ വരും. മൂന്നാം വയസ്സില്‍ മൂകാംബികയില്‍ അച്ഛന്റെ മടിയില്‍ ഇരുന്ന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന പെണ്‍കുട്ടി തന്റെ ഏഴാം വയസ്സില്‍ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും നേടി. എന്നാല്‍ ഇന്ന് അവള്‍ ആളുകളുടെ മനസ്സില്‍ കയറിക്കൂടിയത് വാനമ്പാടി എന്ന സീരിയലിലൂടെയാണ്. മലയാളി വീട്ടമ്മമാരുടെ സ്വന്തം അനുമോള്‍. പ്രശസ്ത സംഗീതജ്ഞനും ഗിത്താറിസ്റ്റും ആയിരുന്ന പ്രകാശ് കൃഷ്ണയുടെയും പ്രശീലയുടെയും മകളായാണ് ഗൗരി പി കൃഷ്ണ അഥവാ ഗൗരി പ്രകാശ് കൃഷ്ണയുടെ ജനനം. ബംഗളുരുവില്‍ അനിമേഷന്‍ പഠിക്കുന്ന ശങ്കര്‍ ഏക സഹോദരനാണ്. സംഗീത കുടുംബം ആയതിനാല്‍…

Read More