ഉലകനായകന് കമല്ഹാസന് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. മലയാളത്തിലുള്‍പ്പെടെ നായികയായി തിളങ്ങിയ അഭിരാമിയെ വിവാഹം കഴിക്കാനാണ് ഗൗതമിയുമായി പിരിഞ്ഞതെന്നാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത കാട്ടുതീ പോലെ പടരുന്നത്. കമലിന്റെയും ഗൗതമിയുടെയും വേര്‍പിരിയലിനുശേഷം വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വാര്‍ത്തയ്ക്ക് വ്യാപക പ്രചരണം ലഭിച്ചത്. കമലും അഭിരാമിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നാണ് കമലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സവിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അഭിരാമി അമേരിക്കയിലാണ് സ്ഥിരതാമസം. അവസാനം അഭിനയിച്ചത് അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ്. കഴിഞ്ഞവര്‍ഷം ഒരു മലയാളം ചാനലിനായി റിയാലിറ്റി ഷോയുടെ അവതാരകയുമായി. കമലുമായി കൂട്ടിച്ചേര്‍ത്ത് അഭിരാമിയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം വീരുമാണ്ടി എന്ന ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. 2009ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. കമലും അഭിരാമിയും…
Read More