ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികളുടെ മക്കളെ ഏറ്റെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്സഭാംഗവുമായ ഗൗതം ഗംഭീര്‍. ന്യൂഡല്‍ഹി ഗാസ്റ്റിന് ബാസ്റ്റ്യന്‍ റോഡിലെ ലൈംഗിക തൊഴിലാളികളുടെ മക്കള്‍ക്കു സഹായം നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ഗംഭീര്‍ പ്രഖ്യാപിച്ചത്. ‘PAANKH’ എന്നു പേരു നല്‍കിയിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. എല്ലാവര്ക്കും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു.”ഈ കുട്ടികള്‍ക്ക് ഞാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ്. സ്വപ്നങ്ങള്‍ ലക്ഷ്യമാക്കി അവര്‍ക്കു ജീവിക്കാം. അവരുടെ ജീവിതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയുടെ ചെലവുകളെല്ലാം ഏറ്റെടുക്കുന്നതായും ഗംഭീര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കുട്ടികള്‍ക്ക് ആവശ്യമായ സ്കൂള്‍ ഫീസ്, യുണിഫോമുകള്‍, ഭക്ഷണം, കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായം തുടങ്ങിയ ചെലവുകളെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യും. കുട്ടികള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും”. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കും. കുറഞ്ഞത് 25…
Read MoreTag: gautham gambhir
വംശത്തിനും വര്‍ഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം ! ലോക്ക് ഡൗണിനെത്തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനായില്ല; വീട്ടു ജോലിക്കാരിയ്ക്ക് അന്ത്യ കര്‍മം ചെയ്ത് ഗൗതം ഗംഭീര്‍…
ആറു വര്‍ഷമായി തന്റെ വീട്ടില്‍ ജോലികളില്‍ സഹായിച്ചിരുന്ന സ്ത്രീയുടെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ച് മുന്‍ ക്രിക്കറ്ററും എംപിയുമായ ഗൗതം ഗംഭീര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഗംഭീര്‍ തന്നെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്ത പങ്കുവച്ച് ട്വീറ്റ് ചെയ്ത ഗംഭീര്‍, അന്ത്യകര്‍മങ്ങള്‍ താന്‍തന്നെ നിര്‍വഹിച്ച കാര്യം വെളിപ്പെടുത്തി. ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്ര കഴിഞ്ഞ ആറു വര്‍ഷമായി ഗംഭീറിന്റെ വീട്ടില്‍ ജോലികളില്‍ സഹായിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒഡീഷയിലെ ജാജ്പുര് സ്വദേശിനിയാണ് 49കാരിയായ സരസ്വതി. ദീര്‍ഘനാളായി പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലാതായതോടെ ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രില്‍ 21നാണ് സരസ്വതി മരണമടഞ്ഞത്. മൃതദേഹം ലോക്ക് ഡൗണിനിടെ ഒഡീഷയിലേക്ക് കൊണ്ടു പോകുന്നത് നടപ്പുള്ള കാര്യമല്ലെന്നു…
Read More