വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഗൗതമി നായര്‍. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോ തന്നെയായിരുന്നു ഗൗതമി നായരുടെ ആദ്യ സിനിമ. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷം കൈകാര്യം ചെയ്തു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. എന്നാല്‍ വിവാഹശേഷം അഭിനയജീവിതത്തില്‍ നിന്ന് താരം ഇടവേളയെടുക്കുകയായിരുന്നു. സെക്കന്‍ഡ്ഷോ എന്ന ചിത്രത്തിന്റെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹബന്ധത്തിന് ദീര്‍ഘായുസ്സുണ്ടായില്ല. അടുത്തിടെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് ഗൗതമി. താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യം സിനിമാമേഖലയില്‍ ഉള്ളവര്‍ക്ക് അറിയില്ലെന്നും അതേപോലെ തന്നെ താനും…
Read More