തിരുവനന്തപുരം : ബറ്റാലിയൻ എഡിജിപി സുധേഷ്കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദിച്ച കേസിലുള്ള അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. എസ്എപി ബറ്റാലിയനിലെ ഡ്രൈവറായ ഗവാസ്കറുടെ ഭാര്യ രേഷ്മ തൽഹത്ത് നൽകിയ പരാതിയിലാണ് ഉത്തരവ്.ക്രൈംബ്രാഞ്ചിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ക്രൈം കേസ് രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരു കേസുകളും അന്വേഷിക്കുന്നത് തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ്. കേസുകളിൽ എഫ്ഐആർ റദാക്കുന്നതിനായി പ്രതികളായ ഡ്രൈവർ ഗവാസ്കറും എഡിജിപിയുടെ മകൾ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഉത്തരവ് വന്നിട്ടില്ല. കേസന്വേഷണം പൂർത്തിയാക്കി എത്രയും വേഗം…
Read MoreTag: gavaskar
ഗവാസ്കറിനെ കുടുക്കാന്‍ പല തന്ത്രങ്ങളും മെനഞ്ഞു ! മകളെ പീഡിപ്പിച്ചെന്ന ആരോപണം പൊളിഞ്ഞപ്പോള്‍ പോലീസുകാരിയെ കൊണ്ട് പണി കൊടുക്കാന്‍ നോക്കി; സുദേഷ് കുമാറിന്റെ കുതന്ത്രങ്ങള്‍ ഇങ്ങനെ…
എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനത്തിനിരയായ ഡ്രൈവര്‍ ഗവാസ്കറിനെ കുടുക്കാനുള്ള ശ്രമം തുടരുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തി. മകളെ പീഡിപ്പിച്ചുവെന്നായിരുന്നു ഗവാസ്കറിനെതിരേ ഉയര്‍ത്തിയ ആദ്യ ആരോപണം. അതു പൊളിഞ്ഞപ്പോള്‍ വണ്ടിയിടിച്ചു കൊല്ലാന്‍ നോക്കിയെന്നായി. ഇതും ഏശാതെ വന്നപ്പോള്‍ പീഡനക്കഥയുമായി പോലീസുകാരിയെ രംഗത്തിറക്കി. ഈ നാടകവും പൊളിഞ്ഞതോടെ കാറോടിച്ചത് ഗവാസ്കറല്ലെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച് സംഘം രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ സംഭവദിവസം സുദേഷിന്റെ മകളും ഭാര്യയും സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതു പൊലീസുകാരനായ ജെയ്സണാണ് എന്ന് വ്യക്തമായി. സംശയം തോന്നിയ അന്വേഷണസംഘം ജെയ്സണെ വിളിച്ചുവരുത്തി. സംഭവം നടക്കുമ്പോള്‍ താന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നു ജെയ്സണ്‍ മൊഴി നല്കി. ഗവാസ്കറിനെ പേരൂര്‍ക്കട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം അവിടെ പോയാണു വാഹനം എടുത്തത്. ഈ വാഹനവുമായി ഇന്നലെ കനകക്കുന്നിനു മുന്നില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. ഇതോടെ കള്ളം പൊളിഞ്ഞു. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെ എങ്ങനെയാണ്…
Read Moreഗവാസ്കറുടെ സിക്സര്‍ കൊള്ളേണ്ടിടത്ത് കൊണ്ടപ്പോള്‍ ഖജനാവിന് പ്രതിമാസം എട്ടു കോടി ലാഭം; ഐപിഎസുകാരുടെ വീട്ടിലെ അടിമപ്പണിയില്‍ നിന്ന് മോചനം ലഭിക്കുന്നത് നൂറുകണക്കിന് പോലീസുകാര്‍ക്ക്…
തിരുവനന്തപുരം: ഒരു വ്യക്തി വിചാരിച്ചാല്‍ ഒരു സമൂഹത്തെത്തന്നെ മാറ്റാമെന്ന് പറയാറുണ്ട്. അതിനുദാഹണമാണ് ഗവാസ്കര്‍ എന്ന പോലീസ് ഡ്രൈവര്‍. എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ കയ്യേറ്റം ചെയ്തതിനു പിന്നാലെയാണു പൊലീസിലെ വീട്ടുഡ്യൂട്ടി ചര്‍ച്ചയായത്. എണ്‍പതോളം ഐപിഎസുകാരുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും വീട്ടുജോലിക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാരാണുള്ളത്. ഇവര്‍ക്കു പ്രതിമാസശമ്പളച്ചെലവ് എട്ടുകോടി രൂപയാണ്. ക്യാപ് ഫോളോവേഴ്സ് എന്ന ഓമനപ്പേരില്‍ പോലീസുകാരെ വീട്ടുജോലി ചെയ്യിപ്പിക്കുന്ന പരിപാടി ഇനി നടക്കില്ല. ക്യാംപ് ഫോളോവര്‍മാരെ വീട്ടുജോലിക്കു നിര്‍ത്തിയാല്‍ ആ കാലയളവിലെ ശമ്പളം ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനമെന്ന രീതിയില്‍ സ്വന്തം ക്വാര്‍ട്ടേഴ്സുകളില്‍ ഇവരെ ജോലിക്കു നിര്‍ത്തുന്നത് അനുവദനീയമല്ലെന്നും കേരളാ പൊലീസില്‍ ഉത്തരവ് തന്നെയുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം പരസ്യലംഘനമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഗവാസ്കറിന്റെ ധീരമായ വെളിപ്പെടുത്തലോടെ നൂറു കണക്കിന് പോലീസുകാരാണ് അടിമപ്പണിയില്‍ നിന്ന് മോചിതരാകുന്നത്. പോലീസുകാരെയെല്ലാം തിരിച്ചു വിളിക്കാനാണ് ഡിജിപിയുടെ തീരുമാനം.…
Read Moreഎഡിജിപിയുടെ മകള്‍ കരാട്ടെയില്‍ പുലി ! ഒന്ന്…രണ്ട്…മൂന്ന്…ആറാമത്തെ ഇടിയില്‍ ബോധം പോയി; ഡ്രൈവര്‍ ഗവാസ്കര്‍ പറയുന്നതിങ്ങനെ…
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ കരാട്ടെ വിദഗ്ധയെന്ന് ഇടിയേറ്റ ഡ്രൈവര്‍ ഗവാസ്കര്‍. എഡിജിപിയുടെ മകള്‍ ആറുതവണ മൊബൈല്‍ ഫോണ്വച്ച് ആഞ്ഞിടിച്ചതായി ഗവാസ്കര്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ പ്രതിരോധിക്കാനായില്ല. കരാട്ടെയില്‍ പ്രാവീണ്യമുള്ള യുവതിയുടെ ആക്രമണത്തെ തുടര്‍ന്നു രണ്ടു മിനിറ്റോളം ബോധം നഷ്ടമായ അവസ്ഥയിലായിരുന്നു. വേദനയും നീര്‍ക്കെട്ടും മാറാന്‍ രണ്ടു മാസത്തോളമെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്നലെ മുതല്‍ കാഴ്ചയ്ക്കു മങ്ങലുണ്ട് ‘എന്റെ പരാതിയില്‍ എഡിജിപിക്കെതിരെ നടപടിയുണ്ടായതില്‍ സന്തോഷമുണ്ട്. പക്ഷേ, ഭയമുണ്ട്. അവരെല്ലാം സ്വാധീനമുള്ളവരാണ്. ഞാന്‍ നല്കിയ പരാതി പിന്‍വലിപ്പിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഞാന്‍ പിന്നോട്ടു പോകില്ല.’ ഗവാസ്കര്‍ പറയുന്നു. നേത്രവിദഗ്ധര്‍ വൈകിട്ടു പരിശോധന നടത്തി. സുദേഷ് കുമാറിന്റെ വീട്ടില്‍ ഡ്യൂട്ടി ചെയ്തിരുന്ന പല പൊലീസുകാരെയും ദാസ്യവൃത്തി ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ചിലരെ മര്‍ദിച്ചിട്ടുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു. വീട്ടു ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ ബിരുദധാരികളും പൊതുകാര്യങ്ങളെക്കുറിച്ചു ബോധമുള്ളവരുമാണെന്ന അറിവ് വീട്ടുകാരെ…
Read More