കൊച്ചി: കാറിനുള്ളില്‍ യുവതിയ്ക്ക് സുഖപ്രസവം. നഗരമധ്യത്തിലെ ഹോട്ടലിലെത്തിയ യുവതിയാണ് പ്രസവ വേദന കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഹോട്ടലുടമയുടെ കാറില്‍ പ്രസവിച്ചത്. ഹോട്ടലുടമയും ജീവനക്കാരും ചേര്‍ന്ന് കാറില്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. പാലാരിവട്ടം ചളിക്കവട്ടം ബൈപാസില്‍ കുട്ടിതക്കാരം ഹോട്ടലിനു മുന്നില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു സംഭവം. ഊബര്‍ ടാക്സിയില്‍ എത്തിയ യുവതി ഹോട്ടലിലെ ബാത്റൂം എവിടെയാണെന്ന് റിസപ്ഷനില്‍ അന്വേഷിച്ചു. ബാത്റൂമില്‍ കയറിയ യുവതി ഉച്ചത്തില്‍ കരഞ്ഞു. വിവരം തിരക്കിയെത്തിയ ഹോട്ടലുടമയോട് താന്‍ ഗര്‍ഭിണിയാണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഓട്ടോയും ടാക്സിയും കിട്ടാത്തതിനാല്‍ ഉടമ ഷാനവാസ് തന്റെ കാറില്‍ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചു. കാറില്‍ കയറ്റിയ ഉടനേ തന്നെ പ്രസവം നടക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. പെണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. വിവരം ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. യുവതി കോട്ടയം…
Read MoreTag: gave birth
അമ്മയ്ക്കു വേണ്ടി അവള്‍ അതു ചെയ്തു ; സ്വന്തം അനിയനെ പ്രസവിച്ച യുവതിയുടെ കഥ ഇങ്ങനെ…
മക്കള്‍ക്കായി ത്യാഗങ്ങള്‍ അനുഭവിക്കുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഏതറ്റം വരെയും പോകുന്ന മക്കളുണ്ടാവുന്നത് അവരുടെ പുണ്യമാണ്. തങ്ങളുടെ വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാവുന്ന മക്കളെ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാല്‍ വിശേഷണങ്ങള്‍ക്കപ്പുറമുള്ള ത്യാഗമാണ് ബ്രിട്ടീഷ് സ്വദേശിനിയായ മുപ്പതുകാരി കാതറിന്‍ സ്വന്തം അമ്മയായ ജാക്കി എഡ്വാര്‍ഡ്‌സിനു വേണ്ടി ചെയ്തത്. കാതറിന്‍ സ്വന്തം അമ്മയ്ക്ക് വേണ്ടി ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും സ്വന്തം അനിയനെ. കേട്ടാല്‍ അവിശ്വസനീയം എന്ന് തോന്നുന്ന കഥ ഇങ്ങനെയാണ്. 47 വയസ്സാണ് ജാക്കിയുടെ പ്രായം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച ജാക്കിക്ക് അഞ്ച് മക്കള്‍ ഉണ്ട്. പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയ ഏറെ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്തതാണ്. അങ്ങനെയിരിക്കെയാണ് ജാക്കി അവിചാരിതമായി 48 വയസുള്ള കെമിസ്റ്റായ പോളിനെ കാണുന്നതും പ്രണയത്തിലാകുന്നതും . രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും സിംഗപ്പൂര്‍ വച്ച് വിവാഹിതരാകുകയും ചെയ്തു. വിവാഹം…
Read More