പത്തനംതിട്ട: നാല്പതുദിവസത്തെ ഇടവേളയ്ക്കുശേഷം മഴയുടെ പൊടിപൂരം. അപ്രതീക്ഷിമായെത്തിയ മഴ മണിക്കൂറുകളോളം നീണ്ടപ്പോള്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വെള്ളമൊഴുക്ക് ശക്തമായതിനു പിന്നാലെ ചെറുഡാമുകളായ മൂഴിയാറും മണിയാറും തുറന്നു. പമ്പ, കക്കാട്ടാറുകളില് ജലനിരപ്പും വര്‍ധിച്ചു. ഗവി വനമേഖലയില്‍ കനത്ത മഴയേ തുടര്‍ന്ന് ഉള്‍വനത്തിലും മൂഴിയാറില്‍ സായിപ്പിന്കുഴിയിലുമാണ് ചെറിയ ഉരുള്പ്പൊട്ടലുകളുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ മഴവെള്ളം ഇരച്ചെത്തിയതോടെ മൂഴിയാര്‍ ഡാം രാത്രിയില്‍ തന്നെ തുറന്നു. നേരത്തെ ശബരിഗിരിയില്‍ ഉത്പാദനം വര്‍ധിപ്പിച്ച് മൂഴിയാര്‍ ഡാമില്‍ വെള്ളം നിറച്ചിരുന്നു. ഇന്നു നടക്കുന്ന ആറന്മുള ജലോത്സവത്തിനായി വെള്ളം തുറന്നുവിടേണ്ട സാഹചര്യത്തിലാണ് മൂഴിയാറിലേക്ക് ജലനിരപ്പ് ഉയര്‍ത്തിയത്. മൂഴിയാറില്‍ നിന്നുള്ള വെള്ളം പുറത്തേക്കു വിട്ടതിനു പിന്നാലെ കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളിലും വൈദ്യുതി ഉത്പാദനം കൂട്ടി. മണിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 30 സെന്റി മീറ്റര്‍ വീതം പിന്നീട് ഉയര്‍ത്തി. ആറന്മുള വള്ളംകളിക്കായി മണിയാര്‍ ബാരേജില്‍ വെള്ളം സംഭരിച്ചു…
Read MoreTag: gavi
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായവുമായി ഗവിയിലെ ആദിവാസി സമൂഹം !
പ്രളയ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിനു സഹായമെത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പത്തനംതിട്ട ഗവിയിലെ ആദിവാസി സമൂഹം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ സംഭാവന ശ്രദ്ധേയമാവുകയാണ്. കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സീതത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് ആദിവാസി കുടുംബങ്ങള്‍ സംഭാവന നല്‍കിയത്. പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ് നേരിട്ടെത്തിയാണ് ആദിവാസി കുടുംബങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചത്. സീതത്തോട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡാണ് ഗവി. ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടേക്കുള്ള റോഡുകള്‍ കനത്തമഴയില്‍ ഒലിച്ചുപോയതിനാല്‍ വിനോദസഞ്ചാരം തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്.
Read More