നയൻതാരയെ പോലൊരു നടിയാകണമെന്ന് നടി ഗായത്രി സുരേഷ്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ടെന്നും നടി വ്യക്തമാക്കി.ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്. നയൻതാരയെ പോലൊരു നടി ആകണം എന്നാണ് എന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാൻ സിനിമയെടുക്കുമ്പോൾ എന്റെ ആഗ്രഹം കല്യാണരാമൻപോലെ ഒരു ഫീമെയിൽ വേർഷൻ സിനിമ എടുക്കണമെന്നാണ്. പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമയാണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതും മറ്റുമാണ്. എന്നാൽ അതുപോലെ സീരിയസ് റോളുകൾ അല്ലാതെ എനിക്ക് കല്യാണരാമൻ, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയിൽ വേർഷൻ സിനിമകൾ എടുക്കണം. ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു- ഗായത്രി പറയുന്നു.…
Read MoreTag: gayathri suresh
ഇത്രയും മാസ് സൂപ്പര്‍താരങ്ങള്‍ കാണിച്ചിട്ടുണ്ടോ ! തന്റെ സിനിമ കാണാന്‍ ക്യൂ നിന്ന് ടിക്കറ്റ് എടുത്ത് ഗായത്രി; പടം സൂപ്പറെന്ന് താരം…
മലയാളികള്‍ക്ക് സുപരിചിതയാണ് താരമാണ് ഗായത്രി സുരേഷ്. സിനിമകളേക്കാളുപരി ഗായത്രിയുടെ പ്രസ്താവനകളാണ് താരത്തെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. ഗായത്രിയുടെ പുതിയ ചിത്രമായ എസ്കേപ്പ് കഴിഞ്ഞദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. രാജമൗലിയുടെ പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമായ ആര്ആര്ആര്നൊപ്പമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം തന്നെ പ്രേക്ഷകര്‍ക്കൊപ്പം ഇരുന്ന് ചിത്രം കാണാന്‍ ഗായത്രി സുരേഷ് തീയേറ്ററില്‍ എത്തിയിരുന്നു. കൊച്ചിയിലെ തിയേറ്ററിലെത്തിയ ഗായത്രി കൗണ്ടറില്‍ പ്രത്യക്ഷപ്പെട്ടതും, വാദ്യമേളങ്ങള്‍ക്കൊപ്പം താളം പിടിച്ചു നില്ക്കുന്ന കാഴ്ചകളും പ്രേക്ഷകരില്‍ കൗതുകം ഉണര്‍ത്തുന്നതായിരുന്നു. നവാഗതനായ സര്‍ഷിക്ക് റോഷന് സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രം ‘എസ്കേപ്പ്’ കണ്ടശേഷം സൂപ്പര്‍ എന്നാണ് ഗായത്രി അഭിപ്രായം രേഖപ്പെടുത്തിയത്. സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തില്‍ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എസ്ആര്ബിഗ്സ്ക്രീന് എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സര്‍ഷിക്ക് റോഷനാണ്.
Read Moreഞാനെന്നും അതിജീവിതയ്ക്കൊപ്പമാണ്…ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ദുഷ്ടന്; ഗായത്രി സുരേഷ് പറയുന്നതിങ്ങനെ…
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ വലിയ ദുഷ്ടനെന്ന് ഗായത്രി വ്യക്തമാക്കി. പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. താനെന്നും അതിജീവിതക്കൊപ്പമാണെന്നും പരസ്യപ്രതികരണങ്ങള്‍ നടത്തിയില്ലെങ്കിലും അവര്‍ക്ക് മെസേജുകള്‍ അയക്കാറുണ്ടെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണെന്നു പറഞ്ഞ താരം താന്‍ ഒരു സംഘടനയിലും അംഗമല്ലെന്നും പറയുന്നു. ഗായത്രി സുരേഷിന്റെ വാക്കുകള്‍… ഞാനെന്നും അതിജീവിതക്കൊപ്പമാണ്. പരസ്യമായി ഒരു കേസിലും പ്രതികരിക്കാറില്ല. അതിജീവിതക്ക് മെസേജുകള്‍ അയക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരില്‍ ഒരാളാണ്. അതിജീവിതയുടെ പോസ്റ്റ് ഞാന്‍ സ്റ്റോറിയാക്കിയിരുന്നു. അതല്ലാതെ ഒരു വിഷയത്തിലും ഇടപെടാത്ത ആളാണ് ഞാന്‍. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ദുഷ്ടനാണ്. ആ കുറ്റം വലിയ ശിക്ഷ അര്‍ഹിക്കുന്നുണ്ട്. ഡബ്ല്യൂ.സി.സിയെ പറ്റി നല്ല അഭിപ്രായമാണ്. ഒരു സംഘടനയിലും അംഗമല്ല, അമ്മയിലും ഇല്ല ഡബ്ല്യൂ.സി.സിയിലുമില്ല.…
Read Moreവാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…
പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…
Read Moreവിട്ടു വീഴ്ച ചെയ്യാമെങ്കില്‍ ഒകെ ! സിനിമയിലെ തുടക്കകാലത്ത് ഇങ്ങനെ പലരും സമീപിച്ചിട്ടുണ്ട്; ഇത്തരം ആളുകളെ താന്‍ നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്…
മീടു ക്യാമ്പയ്ന് കത്തിനില്ക്കുമ്പോള് നിരവധി നടിമാരാണ് തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തു വന്നത്. സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ അവസരം ലഭിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ തയ്യാറാകുമോയെന്ന ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് എഫ് എം റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗായത്രി വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോയെന്ന സന്ദേശങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗായത്രി അത്തരം സന്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതായും നടി വ്യക്തമാക്കി. അഭിമുഖത്തില്‍ ഗായത്രിക്കൊപ്പം നടന് ധ്രുവനും പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന് പറഞ്ഞു.…
Read Moreലൈനടിച്ചാല്‍ ഫൈനടിക്കുമെങ്കില് ഫൈനടച്ചു ലൈനടിക്കുമെന്ന് ഗായത്രി സുരേഷ് !പ്രോത്സാഹിപ്പിച്ച് ആരാധകര്‍; വീഡിയോ വൈറലാവുന്നു…
എവിടെയും ടിക് ടോക് തരംഗമാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ടിക്ടോക്കില്‍ അരങ്ങുതകര്‍ക്കുകയാണ്. സിനിമാതാരങ്ങള്‍ ആയതുകൊണ്ടു മാത്രം ടിക് ടോകില്‍ വൈറല്‍ ആകാനൊക്കുകയില്ല. മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കണം. അത്തരത്തിലൊരു പ്രകടനവുമായി എത്തിയിരിക്കുകയാണു മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ്. അഭിനേത്രി മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ കിടിലന്‍ പ്രകടനം. ‘ലൈനടിച്ചാല്‍ ഫൈനടിക്കും ന്ന് അച്ഛന് പറഞ്ഞു’ എന്ന ഗാനത്തിനായിരുന്നു ടിക് ടോക്. സാരിയാണ് ഇരുവരുടെയും വേഷം. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വിഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തൃശ്ശൂര്‍ സ്വദേശിനി ഗായത്രി 2014ലെ മിസ് കേരളയായിരുന്നു. കുഞ്ചാക്കോ ബോബന് നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്.
Read Moreനിന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, അതെനിക്ക് വളരെ ഇഷ്ടമായി, പതിനേഴാം വയസിലായിരുന്നു ആദ്യ പ്രണയം, എല്ലാം തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്
മലയാളത്തിലെ ബോള്‍ഡ് നടിമാരില്‍ ഒരാളാണ് ഗായത്രി സുരേഷ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. അതുകൊണ്ട് തന്നെ കളിയാക്കുന്നവരും ഏറെ. ജമ്നാപ്യാരിയിലൂടെ എത്തിയ ഈ തൃശൂര്‍കാരിക്ക് ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്കാണ്. അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഒരു സാദാ പെണ്‍കുട്ടി പറയുന്നതിലേറെ കാര്യങ്ങള്‍ അവര്‍ പങ്കുവച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍- കാഴ്ചയില്‍ എന്നെ കാണാന്‍ ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് പലരും പറയാറുണ്ട്. ആ താരതമ്യം എനിക്ക് വളരെ ഇഷ്ടമാണ്. പ്രണയത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ- പതിനേഴാമത്തെ വയസിലായിരുന്നു എന്റെ ആദ്യത്തെ പ്രണയം. നാല് വര്‍ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. പിന്നീട് പറയാതെയും അറിയാതെയും ആ പ്രണയം നഷ്ടപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം വിവാഹിതനാണ്. ആ പ്രണയം നഷ്ടമായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചാല്‍, കല്യാണം കഴിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും നന്നായിരുന്നു എന്നാണ് ഗായത്രി പറഞ്ഞത്. അത്…
Read More