വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാള സിനിമാലോകത്തും ഗോസിപ്പുകളിലും നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ ചില പ്രസ്താവനയാണ് ഗായത്രിയെ എപ്പോഴും ലൈംലൈറ്റില്‍ നിര്‍ത്തുന്നത്. എസ്‌കേപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് നടി. എന്നാല്‍ ഈ വിശേഷം പറയുമ്പോള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ഗായത്രി പറഞ്ഞ മറ്റുകാര്യങ്ങള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം വിനായകന്‍ പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗായത്രി. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ” വിനായകന്‍ പറഞ്ഞത് കുറച്ച് അരോചകം തന്നെയാണ്. കാരണം അത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. കണ്ട ഉടനെ അങ്ങനെ ചോദിക്കുകയാണെങ്കില്‍ അത് ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള്‍ ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങള്‍ ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും…
Read More