തൃശൂർ: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഗീതഗോപി എംഎൽഎ ഉപരോധ സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് ശുദ്ധീകരിച്ച സംഭവത്തിൽ എംഎൽഎയുടെ മൊഴി പോലീസ് രേഖപ്പെടത്തി. യൂത്ത് കോണ്‍ഗ്രസുകാർ ജാതീയധിക്ഷേപം നടത്തിയെന്ന ഗീത ഗോപിയുടെ പരാതിയെ തുടർന്നാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരാണ് തനിക്കെതിരെ ജാതീയധിക്ഷേപം നടത്തിയതെന്ന് എംഎൽഎ മൊഴിയെടുത്ത ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസിനോടു പറഞ്ഞു. ചാണകവെള്ളം തളിച്ച സംഭവത്തിൽ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് പഞ്ചായത്ത് അംഗങ്ങൾ എന്നിവരടക്കം 11 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. സർക്കാർ നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികളുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. സ്പീക്കർ, മുഖ്യമന്ത്രി, പട്ടികജാതി-നിയമവകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, പട്ടികജാതി കമ്മീഷൻ എന്നിവർക്കെല്ലാം എംഎൽഎ പരാതി നൽകിയിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Read MoreTag: geetha gopi
വെളുത്ത ഖദറിനുള്ളിലെ കറുത്ത മനസ്..! ഗീതാ ഗോപി എംഎൽഎ സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച് “ശുദ്ധിക്രിയ’ ; യൂത്ത് കോണ്‍ഗ്രസുകാർക്കെതിരെ കേസ്
തൃശൂർ: ഗീതാ ഗോപി എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന പ്രവർത്തകരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിതായ അതിക്രമം തടയുന്ന നിയമമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നതെന്നു ചേർപ്പ് പോലീസ് അറിയിച്ചു. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎ കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം നടത്തി എംഎൽഎ പോയതിനു ശേഷം എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇവിടെ ചാണകവെള്ളം തളിച്ച് “ശുദ്ധിക്രിയ’ നടത്തുകയായിരുന്നു. എംഎൽഎ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ശുദ്ധിക്രിയ എന്ന പേരിൽ ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ ഗീതാ ഗോപി പോലീസിൽ പരാതി നൽകിയിരുന്നു. ജാതീയമായി അധിക്ഷേപത്തിന് ഇരയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. തൃശൂരിലെ നാട്ടികയിൽനിന്നുള്ള സിപിഐയുടെ എംഎൽഎയാണ് ഗീത. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നടപടിയിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി…
Read More