ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് ടെലിവിഷന്‍ എന്നാല്‍ ദൂരദര്‍ശന്‍ ആയിരുന്നു. മലയാളികളുടെ കാര്യമെടുത്താല്‍ ദൂരദര്‍ശന്‍ അവര്‍ക്ക് ഒരു ദിനചര്യ കൂടിയായിരുന്നു. അത്യാവശ്യത്തിനു മാത്രം ഉള്ള വാര്‍ത്തകള്‍. അതും രാവിലെ ഏഴു മണിക്കും, വൈകുന്നേരം അഞ്ചു മണിക്കും പിന്നെ വൈകിട്ട് ഏഴു മണിക്കും , ഇത് മാത്രം ആയിരുന്നു ദൂരദര്‍ശന്‍ മലയാളം വാര്‍ത്തകള്‍. അതും പക്വത ഉള്ള വാര്‍ത്ത വായനയും ആയ കുറെ നല്ല അവതാരകര്‍, ബാലകൃഷ്ണന്‍ , ഹേമലത എന്നിങ്ങനെ ഉള്ള അവര്‍ തികച്ചും ഭംഗി ആര്‍ന്ന രീതിയില്‍ ഉള്ള അവതരണവും ആയു മുന്നിട്ട് നിന്നു. എത്ര പുരാണ, ഇതിഹാസ പരമ്പരകള്‍, ഇതില്‍ പ്രധാനം തിങ്കളാഴ്ച രാത്രി ഉള്ള ഓം നമ ശിവായ ആയിരുന്നു, ചൊവ്വാഴ്ച ജയ് ഹനുമാനും, വ്യാഴം രാത്രി ഉള്ള നൂര്‍ജഹാനും , ഞായറാഴ്ച ശ്രീ കൃഷ്ണ, എനിങ്ങനെ. ചന്ദ്രകാന്ത , അലിഫ് ലൈല തുടങ്ങി…
Read More