നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിനും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ രംഗത്ത്. ഗീതു മോഹന്‍ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരേ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരേ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്‍നിന്നു മായ്ക്കാന്‍ ശ്രമിച്ചെന്നും ലിജു ആരോപിച്ചു. പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്. പടവെട്ടിന്റെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അതിന്റെ പേരിലാണ് തന്നെ ദ്രോഹിച്ചതെന്നും ലിജു കൃഷ്ണ ആരോപിക്കുന്നു. തനിക്കെതിരേ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു അറിയിച്ചു. ഈ കാര്യത്തില്‍…
Read MoreTag: geethu mohandas
സെറ്റില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് അത്ര വലിയ തെറ്റാണോ; സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കഥ പറഞ്ഞ് ഗീതു മോഹന്‍ദാസ്…
ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച സംവിധായിക എന്ന് പേരെടുക്കാന്‍ കഴിഞ്ഞ താരമാണ് ഗീതു മോഹന്‍ദാസ്. തുടക്കം നടിയായി ആയിരുന്നെങ്കിലും പിന്നീട് താരം സംവിധായക മേഖലയിലും കൈവയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ താന്‍ മിസ് ഫിറ്റായിരുന്ന സമയം ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ഗീതു. ഇതേക്കുറിച്ച് ഗീതു പറയുന്നതിങ്ങനെ…വ്യക്തിത്വം രൂപപ്പെടുന്ന പ്രായത്തില്‍ ഞാന്‍ വിദേശത്താണു പഠിച്ചത്. പിന്നീട് നാട്ടില്‍ മടങ്ങി വന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ഒരു മിസ്ഫിറ്റ് ആണോയെന്നു സംശയം തോന്നിയ സമയം ഉണ്ടായിരുന്നു. ആ സമയത്തെ മറ്റ് നായികമാരെ വെച്ചു നോക്കുമ്പോള്‍ ഞാന്‍ അരഗന്റ് ആയാണ് കരുതപ്പെട്ടിരുന്നത്. സെറ്റില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിര്‍ത്തിയിരുന്നു. ഗീതു മോഹന്‍ദാസ് പറയുന്നു. അക്കാലത്ത് അച്ഛന്‍ പറയുമായിരുന്നു, ‘നിന്റെ വ്യത്യസ്തതയാണ് നിന്റെ ശക്തി’യെന്ന്. പിന്നെ, ജീവിതം അതിന്റെ ഒഴുക്കില്‍ നമ്മളെ പലതും പഠിപ്പിക്കും. കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ തെളിച്ചം…
Read More