ജീന്‍ എഡിറ്റിംഗിലൂടെ കുപ്രസിദ്ധി നേടിയ ചൈനീസ് ഡോക്ടര്‍ ഹൈ ജിയാന്‍കു ലോകത്ത് വന്‍വിവാദത്തിനാണ് തിരികൊളുത്തിയത്. രോഗങ്ങള്‍ ബാധിക്കാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ഇത്തരത്തില്‍ സൃഷ്ടിച്ചതിന് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും ജയിലില്‍ കഴിയുന്ന ഹി മൂന്നാമത്തെ കുട്ടിയെയും ഇത്തരത്തില്‍ ജനിപ്പിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അന്നു രണ്ടു കുഞ്ഞുങ്ങളും ഒരു സ്ത്രീക്കാണ് ജനിച്ചതെങ്കില്‍ ഇപ്പോള്‍ മറ്റൊരു സ്ത്രീയ്ക്കാണ് ജീന്‍ എഡിറ്റിങ്ങിലൂടെ കുഞ്ഞ് പിറക്കാന്‍ പോകുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ തന്നെ രോഗങ്ങളില്ലാത്ത കുഞ്ഞ് പിറക്കുമെന്നാണ് അറിയുന്നത്. അതേസമയം ഹി ജിയാന്‍കൂ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ മൂന്നാം കുഞ്ഞിനെയും ഗര്‍ഭം ധരിച്ചിരിക്കാമെന്നാണ് നിഗമനം. സാധാരണ 38 മുതല്‍ 42 ആഴ്ചകള്‍ വരെ ഒരു കുഞ്ഞ് ജനിക്കുന്നതിന്റെ കാലാവധി. ഇതിനാല്‍ തന്നെ ഹി ജിയാന്‍കൂ അറസ്റ്റിലാകുന്നതിന് മുന്‍പെ സംഭവിച്ചതാകാം ഇത്.…
Read MoreTag: gene editing
ജീന്‍ എഡിറ്റിംഗ് നടത്തി എച്ച്ഐവി ബാധിക്കാത്ത ഇരട്ടകളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന് തൂക്കുമരത്തിലേക്ക് ! മിസ്റ്റര്‍ ഫ്രാങ്കന്‍സ്റ്റീന്‍ എന്നറിയപ്പെടുന്ന ഹി ജിയാന്‍കൂ ഇപ്പോള്‍ കഴിയുന്നത് വീട്ടുതടങ്കലില്‍
ജീന്‍ എഡിറ്റിംഗിലൂടെ ജനിതകമാറ്റം വരുത്തി ഇരട്ട കുട്ടികളെ ജനിപ്പിച്ച ചൈനീസ് ശാസ്ത്രജ്ഞന് വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഷെന്‍ചെനിയിലെ സതേണ്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകനായ ഹി ജിയാന്‍കൂ ആണു വീട്ടു തടങ്കലിലായിരിക്കുന്നത്. ആയുധധാരികളായ സൈനികരുടെ കാവലും വീടിനു ചുറ്റുമുണ്ട്. ഇദ്ദേഹത്തെ കാത്തിരിക്കുന്നതു വധശിക്ഷയാണെന്ന ആശങ്ക സുഹൃത്തുക്കള്‍ തന്നെയാണു പങ്കുവച്ചതും. കൈക്കൂലി, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഹിയെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്നതാണു രണ്ടു കുറ്റവും. എന്നാല്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഈ വകുപ്പുകളില്‍ കൊലമരം ലഭിച്ചിട്ടുള്ളൂവെന്നു സുഹൃത്തുക്കള്‍ തന്നെ ആശ്വസിക്കുന്നു. പക്ഷേ ഹിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. ലോകം ഇന്നേവരെ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യമാണ് ‘ക്രിസ്പര്‍ കാസ്– 9’ എന്ന ജീന്‍ എഡിറ്റിങ് വിദ്യയിലൂടെ താന്‍ നടപ്പാക്കിയതായി ഹി അവകാശപ്പെട്ടത്. ഇക്കാര്യം യൂട്യൂബ് വിഡിയോയിലൂടെ അറിയിച്ചതിനു പിന്നാലെ രാജ്യാന്തരതലത്തില്‍ വൈദ്യശാസ്ത്രലോകം വന്‍…
Read More