മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് രഞ്ജിനി ഹരിദാസ്. വ്യത്യസ്ഥതയാല്‍ സമ്പന്നമാണ് രഞ്ജിനിയുടെ യൂട്യൂബ് ചാനലും. ഇപ്പോള്‍ ചാനലില്‍ അമ്മ സുജാതയ്‌ക്കൊപ്പം അവതരിപ്പിച്ച ‘ജനറേഷന്‍ ഗ്യാപ്പ്’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിന്റെ വീഡിയോയാണ് വൈറലായിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രണ്ട് കാലഘട്ടങ്ങളെ പ്രതിനിധീകരിച്ച് സ്വന്തം അഭിപ്രായങ്ങളാണ് ഇരുവരും പരിപാടിയില്‍ പറയുന്നത്. ജനറേഷന്‍ ഗ്യാപ്പിന്റെ ആദ്യ എപ്പിസോഡില്‍ തന്നെ നിരവധി ചോദ്യങ്ങളാണ് പ്രേക്ഷകര്‍ ഇരുവരോടുമായി ചോദിച്ചത്. വിവാഹമാണ് കൂടുതല്‍ പേര്‍ക്കും അറിയേണ്ടിയിരുന്ന വിഷയം. പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള ശരിയായ പ്രായം, രണ്ടാം വിവാഹം തുടങ്ങി വിവാഹത്തിന് മുമ്പുള്ള സെക്‌സ് എന്നിങ്ങനെയുള്ള ചോദ്യങ്ങളോടാണ് ആദ്യ എപ്പിസോഡില്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാന്‍ വിവാഹിതയാകുന്നത്. അന്ന് നമുക്കൊന്നും ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. 25 വയസ്സ് കഴിയാതെ പെണ്‍കുട്ടികള്‍ കല്യാണത്തെക്കുറിച്ച് ചിന്തിക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്’. കാരണം നമുക്ക് പക്വത എത്തുന്നത് പ്രായം അതാണെന്നാണ് വിവാഹപ്രായത്തെക്കുറിച്ചുള്ള സുജാതയുടെ അഭിപ്രായം.…
Read More