അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്നതു മൂലം പാരമ്പര്യ രോഗങ്ങള്‍ അടുത്ത തലമുറയിലേക്കു കൂടി പകരുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പണ്ടുകാലത്ത് ഇത്തരം വിവാഹങ്ങള്‍ സാധാരണമായിരുന്നെങ്കിലും ഇന്ന് ഇത്തരം വിവാഹത്തിന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ആളുകള്‍ അടുത്ത ബന്ധുക്കളെ വിവാഹം കഴിക്കുന്ന രീതി ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വൈദ്യശാസ്ത്രയുക്തി വകവെയ്ക്കാതെ ഇന്നും ഈ പതിവ് തുടര്‍ന്നുപോരുന്നു. ഇന്ത്യയുടെ അയല്‍രാജ്യമായ പാക്കിസ്ഥാനില്‍ ഈ പതിവ് ഇന്നുമുണ്ട്. പാക്കിസ്ഥാനില്‍ മാത്രമല്ല ഇംഗ്ലണ്ടില്‍ കുടിയേറി പാര്‍ക്കുന്ന പാക്കിസ്ഥാന്‍ വംശജര്‍ക്കിടയിലും ഈ പരിപാടി സജീവമാണ്. ഇത്തരം വിവാഹത്തിലൂടെ ജനിതക വൈകല്യമുള്ള നിരവധി കുട്ടികളാണ് ഇപ്പോള്‍ ബ്രിട്ടനില്‍ ജനിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞുങ്ങളെ പ്രസവ സമയത്ത് നഷ്ടമാകുന്നതും. ശിശുമരണങ്ങളും ബ്രിട്ടനിലെ പാക്കിസ്ഥാന്‍ വംശജര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണ്. ബ്രാഡ്‌ഫോര്‍ഡില്‍ ഇത് സംബന്ധിച്ചു നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഇത്തരത്തില്‍ ശൈശവ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ മൂന്നില്‍ രണ്ടുപേര്‍…
Read More