പത്തനംതിട്ട: ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടമായ മകളെ തന്റെ ജീവനേക്കാള്‍ സ്‌നേഹിച്ചവനാണ് രാജേഷ് എന്ന പിതാവ്. അവളുടെ ഒരാഗ്രഹത്തിനും അയാള്‍ എതിരു നിന്നില്ല. അമ്മയുടെ പാത പിന്തുടര്‍ന്ന് മകളെ അദ്ധ്യാപിക ആക്കാനായിരുന്നു ആ പിതാവിന്റെ ആഗ്രഹം. എന്നാല്‍, മകളുടെ ലക്ഷ്യം എന്‍ജിനീയറിങ്ങായിരുന്നു. പത്താംക്ലാസില്‍ മികച്ച വിജയം നേടിയ മകള്‍ ഉപരിപഠനത്തിനായി കോട്ടയത്ത് പോകണമെന്നു വാശി പിടിച്ചപ്പോള്‍ രാജേഷ് ഇത് സമ്മതിച്ചില്ല. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉറങ്ങി കിടന്ന മകളെ കഴുത്തുഞെരിച്ചു കൊന്ന് പിതാവും ജീവനൊടുക്കി. റാന്നിയെ നടുക്കിയ ഇരട്ടമരണത്തെ കുറിച്ച് പൊലീസും നാട്ടുകാരും പറയുന്നത് ഇങ്ങനെയാണ്. അഞ്ചുകുഴി ബിജുഭവനില്‍ പി.കെ.രാജേഷ് (46),ഏക മകള്‍ ആതിര (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് മരണവിവരം നാടറിഞ്ഞത്. ഇവരെ പുറത്തേക്ക് കാണാതെ വന്നപ്പോള്‍ രാജേഷിന്റെ സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തി ഓടു പൊളിച്ചു നോക്കുകയും ചെയ്തപ്പോഴാണ് മൃതദേഹം കണ്ടത്.…
Read MoreTag: genocide
മാതാപിതാക്കളടക്കം നാലുപേരെ നിര്‍ദ്ദയം കൊന്നു തള്ളിയ കേഡല്‍ ജിന്‍സന്‍ നൈസായി രക്ഷപ്പെടും; കാര്യങ്ങള്‍ കേഡലിന് അനുകൂലമാവുന്നത് ഇങ്ങനെ…
നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയിലെ പ്രതി കേഡല്‍ ജിന്‍സന്‍ രാജയ്ക്ക് ശിക്ഷ കിട്ടാന്‍ സാധ്യതയില്ലെന്നു സൂചന. മാതാപിതാക്കളക്കം നാലുപേരെ കൊന്നു തള്ളിയ ഇയാളുടെ മാനസിക നില അത്ര ശരിയല്ലെന്ന വാദം കോടതി ഏറെക്കുറെ അംഗീകരിച്ച മട്ടാണ്. കേഡലിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചു കഴിഞ്ഞു. കേഡല്‍ സ്വബോധത്തോടെയല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഇയാളെ ചികിത്സിച്ച ഡോക്ടര്‍ കഴിഞ്ഞ ദിവസം ഡോക്ടര്‍ കോടതിയില്‍ മൊഴി നല്‍കിയതിന് പിന്നാലെയാണിത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന ചികില്‍സാ വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ഇടക്കാല റിപ്പോര്‍ട്ടുകളായി വിഷയം കോടതിയെ ബോധിപ്പിക്കണം. എന്നാല്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് കേഡലിനെ പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി തള്ളി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ.കെജെ നെല്‍സണ്‍, കേഡലിന് സ്കീസോഫ്രീനിയ(ചിത്തഭ്രമം)യാണെന്ന് മൊഴി നല്‍കിയിരുന്നു.…
Read More44 ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 400 തവണ; ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി മരിച്ച ജങ്കോ ഫറൂട്ട എന്ന 17കാരിയുടെ ജീവിതം…
ലോകത്തില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ ചിത്രവും ദുരന്തമായ പീഡനകഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 17കാരിയായ ജാപ്പനീസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 1989 ജനുവരി 4 ന് അവള്‍ കൊല്ലപ്പെടുകയായിരുന്നു. സഹപാഠികളായ ആണ്‍കുട്ടികള്‍ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാര്‍ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം…
Read Moreമരിച്ച രാജതങ്കം തനിത്തങ്കമെന്ന് പത്തുകാണിയിലെ ജനങ്ങള്‍;കൊലപാതകങ്ങള്‍ക്കു പിന്നില്‍ രാജതങ്കത്തിന്റെ മകന്‍ കേദലെന്നു സംശയം; ഇയാള്‍ മയക്കുമരുന്നിന് അടിമ
തിരുവനന്തപുരം : നന്തന്‍കോട് ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളില്‍ ദമ്പതികളടക്കം നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തകേട്ട് ഞെട്ടിയിരിക്കുകയാണ് പത്തുകാണി ഗ്രാമനിവാസികള്‍. കേരളാ തമിഴ്‌നാട് അതിര്‍ത്തിയിലാണ് പത്തുകാണി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. കൊല്ലപ്പെട്ട പ്രൊഫസര്‍ രാജതങ്കവും കുടുംബവും ഇവിടുത്തുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. കാളിമലയ്ക്ക് താഴെ കോടികളുടെ ആസ്തിയുള്ള രാജതങ്കത്തിന്റെ മരണം ഈ പ്രദേശവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ദുഃഖത്തിലാക്കി. മാസത്തിലൊരിക്കാല്‍ ഇവിടെ വന്നുപോകുന്ന രാജതങ്കത്തെ കുറിച്ച് നാട്ടുകാര്‍ക്ക് നല്ലതു മാത്രമേ പറയാനുള്ളു. രാജതങ്കത്തിന്റെ മകന്‍ കേദലിനെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസും ഇവിടെയും എത്തിയിരുന്നു. ഈ പ്രദേശത്ത് കേദല്‍ ഒളിച്ചു താമസിക്കാനുള്ള സാധ്യത തേടിയാണ് പോലീസ് എത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള എട്ട് മന്ത്രിമാര്‍ താമസിക്കുന്ന ക്ലിഫ് ഹൗസിനു സമീപം നടന്ന കൊലപാതകം കേരളാപോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്. നന്തന്‍കോട്ട് രാജ തങ്കം, ഭാര്യ റിട്ട ആര്‍എംഒ ഡോ. ജീന്‍ പത്മ, ദമ്പദികളുടെ മകള്‍ കാരളിന്‍, ബന്ധുവായ സ്ത്രീ…
Read More