ലോകംകാണാന്‍ കാരവനില്‍ ഇറങ്ങിത്തിരിച്ച ജര്‍മന്‍ സ്വദേശിയും കുടുബവും പാല്‍ച്ചുരത്തില്‍ കുടുങ്ങി. കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡിലെ ചുര ഭാഗത്താണ് കുടുങ്ങിയത്. ജര്‍മന്‍ സ്വദേശി കായും കുടുംബവുമാണ് ഈ ദുരവസ്ഥ നേരിട്ടത്. ചുരത്തില്‍ വച്ച് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വാഹനം നിര്‍ത്തിയിടേണ്ടി വരികയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ചു വന്ന ഇവര്‍ കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കാനാണ് ബോയ്സ് ടൗണ്‍ റോഡ് തിരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രിയാണു വാഹനം ചുരത്തില്‍ കുടുങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെ വാഹനം ആശ്രമം കവലയ്ക്കു സമീപം എത്തിച്ചു. ഇന്നലെ അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷം കായും കുടുംബവും യാത്ര തുടര്‍ന്നു. 15 വര്‍ഷമായി ദുബായില്‍ എന്‍ജിനീയര്‍മാരാണ് കായും ഭാര്യയും. ഇവരുടെ രണ്ട് മക്കളാണ് വാഹനത്തില്‍ കൂടെയുള്ളത്. ഒരു വര്‍ഷത്തെ അവധി എടുത്താണ് കുടുംബം നാട് ചുറ്റാനിറങ്ങിയത്. ലെയ്ലാന്‍ഡ് ബസ് വാങ്ങി മാറ്റങ്ങള്‍ വരുത്തിയാണ് കാരവന് ഉണ്ടാക്കിയത്.…
Read MoreTag: german
അമ്മായിയമ്മയെ കൃഷിപ്പണിയില്‍ സഹായിച്ച് ജര്‍മന്‍ മരുമകള്‍ ! വീഡിയോ ശ്രദ്ധേയമാകുന്നു…
ഇന്ത്യക്കാര്‍ വിദേശികളെ കല്യാണം കഴിക്കുമ്പോള്‍ അവര്‍ക്ക് ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടാനാകുമോയെന്ന സന്ദേഹം ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ആ ചിന്തകള്‍ അസ്ഥാനത്താണെന്ന് തെളിയിക്കുകയാണ് ഒരു വിദേശ യുവതി. മറ്റേതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയെയും പോലെ പാടത്ത് കൃഷിപ്പണിക്കിറങ്ങിയ ജര്‍മന്‍ യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമ്മായിയമ്മയെ ഉള്ളി നടാന്‍ സഹായിക്കുകയാണ് യുവതി. വിവാഹത്തിന് പിന്നാലെ ഇന്ത്യന്‍ സംസ്കാരവുമായി പൊരുത്തപ്പെടാനുള്ള യുവതിയുടെ പരിശ്രമത്തിന് കൈയടിക്കുകയാണ് ഇപ്പോള്‍ ഏവരും. ജൂലി ശര്‍മയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചത്. ഒരുമാസമായി ഭര്‍ത്താവിന്റെ ഗ്രാമത്തിലാണ് താമസിക്കുന്നതെന്നും തനിക്ക് ഇവിടുത്തെ ജീവിതം ഇഷ്ടമായെന്നും കുറിച്ചാണ് ജൂലി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടുകാര്‍ക്കൊപ്പമുള്ള ഈ ലളിതമായ ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ജൂലി കുറിച്ചു. പിങ്ക് നിറത്തിലെ കുര്‍ത്തി ഇട്ടാണ് ജൂലി പാടത്ത് പണിക്കിറങ്ങിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ നിരവധിപ്പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു. ഭര്‍ത്താവിനൊപ്പമുള്ള മറ്റു വീഡിയോകളും ഇന്ത്യയില്‍ വന്നതിന്…
Read More