കേരളത്തില്‍ നിന്നു കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഇന്റര്‍പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചുവെന്നും ഇവര്‍ക്കായി കേരളാ പൊലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറി. ജര്‍മനി, സ്വീഡന്, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. യുവതിക്ക് മേല്‍ തീവ്രവാദ സംശയം കൂടി ഉയര്‍ന്നതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. ജര്‍മനിയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന് മകളെ…
Read MoreTag: german girl
ഐഎസില്‍ ചേര്‍ന്ന കൗമാരക്കാരിയ്ക്ക് വീട്ടിലേക്ക് മടങ്ങണമെന്ന് ബോധോദയമുണ്ടായി; പക്ഷെ സംഭവിച്ചത്
ബെര്‍ലിന്‍: അപക്വമായ ചിന്തകളുടെ പുറത്ത് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നിരിക്കുന്നത് അനവധി കൗമാരക്കാരാണ്. ഐഎസിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ മൊസൂള്‍ ഇറാഖിസേനയുടെ പിടിയിലായതോടെ പലരും ജന്മനാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനും തുടങ്ങി. ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കവെ സുരക്ഷാ സേനയുടെ പിടിയിലായി ഇറാഖിലെ ജയിലില്‍ കഴിയുന്ന ലിന്‍ഡ എന്ന പതിനാറുകാരിക്കാണ് ഇപ്പോള്‍ വീട്ടിലേക്കു മടങ്ങണമെന്നും രക്ഷിതാക്കളെ കാണണമെന്നും മോഹമുദിച്ചത്. ജര്‍മനിയില്‍നിന്നുള്ള നാലു യുവതികള്‍ ഐഎസില്‍ ചേര്‍ന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അതില്‍ ഒരാളാണ് ഈ പതിനാറുകാരി. ചില ജര്‍മന്‍ മാധ്യമങ്ങള്‍ ബാഗ്ദാദിലെ സൈനിക കേന്ദ്രത്തില്‍വച്ച് ലിന്‍ഡയുമായി അഭിമുഖം നടത്തിയിരുന്നു. അപ്പോഴാണ് വീട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം പെണ്‍കുട്ടി പങ്കുവച്ചത്.‘എനിക്ക് ഇവിടെനിന്നും പുറത്തുപോകണം. യുദ്ധകോലാഹലത്തില്‍നിന്നും ആയുധങ്ങള്‍ക്കിടയില്‍നിന്നും എനിക്കു വീട്ടിലേക്ക് മടങ്ങണം’ പെണ്‍കുട്ടി പറഞ്ഞു. ഐഎസില്‍ ചേര്‍ന്നതില്‍ കുറ്റബോധമുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. കുടുംബാംഗങ്ങളെ കാണുന്നതിനായി ഇവര്‍ കോണ്‍സുലര്‍ സഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഎസില്‍ പ്രവര്‍ത്തിക്കുന്നതിനിടെ ലിന്‍ഡയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. മൊസൂള്‍…
Read More