ഭൂമിയിലെ ഏറ്റവും സഹാനുഭൂതിയുള്ള വര്‍ഗം എന്നാണ് നഴ്‌സുമാരെ വിശേഷിപ്പിക്കാറ്. എന്നാല്‍ ആ നിര്‍വചനങ്ങളെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് ജര്‍മനിയില്‍ നിന്നുള്ള ഒരു നഴ്‌സ്. ബെര്‍ലിനില്‍ രോഗികളെ നോക്കി ‘ബോറടിച്ച’ ഈ മെയില്‍ നഴ്സ് റിലാക്‌സേഷനുവേണ്ടി മരുന്ന് കുത്തിവച്ച് കൊന്നൊടുക്കിയത് 106 രോഗികളെയാണ്. നീല്‍സ് ഹോഗല്‍ എന്ന 41 വയസുകാരനാണ് ചികിത്സ കാത്തുകിടക്കുന്ന രോഗികളോട് കൊടും ക്രൂരത കാണിച്ചത്. ബ്രെമന്‍ നഗരത്തിനു സമീപമുള്ള ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലെ ജീവനക്കാരനായിരുന്നു നീല്‍സ്. തീവ്രപരിചരണ വിഭാഗത്തില്‍ കിടന്നിരുന്ന രോഗികളെയാണ് ഇയാള്‍ മാരകമായ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മടുത്തതിനെത്തുടര്‍ന്നാണ് നീല്‍സ് പറയുന്നത്.2005 ല്‍ നീല്‍സ് ഒരു രോഗിയില്‍ മരുന്ന് കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്സ് കണ്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അന്ന് ആ രോഗി രക്ഷപ്പെട്ടിരുന്നു. 2008 ല്‍ കൊലപാതക ശ്രമത്തിന് നീല്‍സിനെ കോടതി ഏഴര വര്‍ഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട്…
Read More