മൊബൈല്‍ ഫോണില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്തവരാണ് ഇന്നത്തെ ഒട്ടുമിക്ക ആളുകളും. എന്നാല്‍ എത്ര പ്രമുഖ കമ്പനിയുടെ എത്ര പുതിയ ഹാന്‍ഡ്സെറ്റാണെങ്കിലും അത് ബാക്ടീരികളടക്കമുള്ള അണുക്കളുടെ പ്രപഞ്ചമാണെന്ന് എത്ര പേര്‍ക്കറിയാം. ടോയ്ലറ്റ് സീറ്റിനെക്കാള്‍ ഏഴിരട്ടിയിലധികം വൃത്തികെട്ടതാണ് മൊബൈല്‍ ഫോണുകള്‍ എന്നാണ് ഗവേഷകര്‍ പുറത്തുവിട്ട പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കാണാനും ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനുമൊക്കെയായി ദിവസത്തിലേറെ നേരവും ഫോണിനൊപ്പമാണ് എല്ലാവരും. ഇതുവഴി വലിയ തോതിലുള്ള അണുവാഹകര്‍ക്കൊപ്പമാണ് നാം കഴിയുന്നതെന്നോര്‍ക്കണം. മനോഹരങ്ങളായ ലെതര്‍ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. കണ്ടാല്‍ വൃത്തിയാണെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിലിട്ട ഫോണുകളിലും ടോയ്ലറ്റ് സീറ്റിനെക്കാള്‍ ആറുമടങ്ങ് ബാക്ടീരിയകള്‍ കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാത്ത് റൂമില്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകള്‍ കൂടെ കരുതുന്നവരും ഏറെയാണ്. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സര്‍വേ അനുസരിച്ച് അഞ്ചില്‍ രണ്ടുപേരും ഇത്തരത്തില്‍ ടോയ്ലറ്റിലേക്ക് മൊബൈല്‍…
Read More