സ്ത്രീധനം സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു പിശാചാണെന്ന് പറയാറുണ്ട്. ഇത്തരത്തിലുള്ള സ്ത്രീധന മോഹികള്‍ക്കെല്ലാം ഒരു മറുപടിയാണ് ജ്യോതി എന്ന യുവതി തന്റെ കല്യാണ മണ്ഡപത്തില്‍ വച്ച് നല്‍കിയത്. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 17 ഞായറാഴ്ചയായിരുന്നു ജ്യോതിയുടെയും ബാംഗ്ലൂര്‍ സ്വദേശി ആശിഷിന്റെയും വിവാഹം നടന്നത്. മുറാദാബാദ് സ്വദേശിനിയായ ജ്യോതി എം,ടെക്ക് ഗോള്‍ഡ് മെഡലിസ്റ്റും മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ പ്രബേഷന്‍ എന്‍ജിനിയറുമാണ് , ആശിഷ് ആര്‍ക്കിടടെക്റ്റ് ആയി ബാംഗ്‌ളൂരില്‍ ജോലി ചെയ്യുന്നു.മാട്രി മോണി സൈറ്റ് വഴിയാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. മുറാദാബാദിലെ ദില്ലി റോഡിലുള്ള പാര്‍ക്ക് സ്‌ക്വയര്‍ ഹോട്ടലിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. വരനുള്‍പ്പെടെയുള്ള എല്ലാ ബന്ധുക്കള്‍ക്കും അവിടെയായിരുന്നു ജ്യോതിയുടെ പിതാവ് താമസസൗകര്യം ബുക്ക് ചെയ്തത് .രാത്രിയില്‍ വിവാഹചടങ്ങുകളലെ ആദ്യപടിയായുള്ള മാലയിടില് കഴിഞ്ഞശേഷം’ സാത്‌ഫേര’ ( അഗ്‌നി കുണ്ഡം ഏഴുതവണ പ്രദക്ഷിണം വയ്ക്കല്‍) ചടങ്ങിനായുള്ള ഇടവേളയില്‍ മണ്ഡപത്തിനു പിന്നില്‍ ജ്യോതി…
Read More