ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പ് ഉപയോഗിച്ച് കൗമാരക്കാരായ കുട്ടികളെ മതംമാറ്റുന്ന റാക്കറ്റിലെ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍. ഷാനവാസ് ഖാന് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. മുംബൈയിലെ വോര്‍ലിയില്‍ നിന്ന് ഇയാളെ കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് ഞായറാഴ്ച അലിബാഗില്‍ നിന്ന് ഇയാളെ പോലീസ് പിടികൂടുകയുമായിരുന്നു. ഇയാള്‍ കേസിലെ മുഖ്യ കണ്ണിയാണെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് മുംബൈ പോലീസിന്റെ സഹായവും തേടുകയായിരുന്നു. ഇവരുടെ സംയുക്തസംഘം നടത്തിയ ഓപ്പറേഷനില്‍ പ്രതിയെ പിടികൂടാന്‍ ആദ്യം ശ്രമിച്ചെങ്കിലും അമ്മയ്ക്കും സഹോദരനും ഒപ്പം ഇയാള്‍ ഒളിവില്‍ പോയി. പോലീസ് തിരയുന്നുണ്ടെന്ന് വിവരം ലഭിച്ച ഷാനവാസ് മഹാരാഷ്ട്രയിലെ അലിബാഗിലേക്ക് കടന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ ഷാനവാസ് അലിബാഗിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിനെ തുടര്‍ന്ന് മുംബൈ പോലീസ് രാത്രിയില്‍ ലോഡ്ജുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ശേഷം അലിബാഗ് പോലീസിന്റെ സഹായത്തോടെയാണ്…
Read More