ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓസ്ട്രേലിയയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. മെല്‍ബണിലെ ജേക്ക് ഡിമാര്‍ക്കോയുടെ വീട്ടിലെ വളര്‍ത്തുനായയുടെ പുതിയ കൂട്ടുകാരനെക്കണ്ടാണ് ഏവരും ഞെട്ടിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വളര്‍ത്തുനായക്കൊപ്പം മറ്റൊരു നായ കളിച്ചു നടക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ജേക്ക് ഡിമാര്‍ക്കോയാണ് ദൃശ്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്. ജേക്കിന്റെ നായ റൈഡര്‍ വെളുത്ത രൂപമുളള മറ്റൊരു നായയുമായി ഓടുന്നതും കളിക്കുന്നതുമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഇത് പ്രേതനായയാണെന്നാണ് ഏവരും പറയുന്നത്. വീട്ടിനു ചുറ്റും മതിലുളളതിനാല് മറ്റു നായകള്‍ക്കു കയറാന്‍ കഴിയില്ലെന്നും യുവാവ് പറഞ്ഞു. നിഗൂഢത നിറഞ്ഞ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ വീഡിയോയുടെ പിന്നിലെ സത്യമറിയാനാണ് യുവാവു രംഗത്തു വന്നത്. സമൂഹമാധ്യമത്തിലെത്തിയ വീഡിയോ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. വീഡിയോ വ്യാജമാണോയെന്ന സംശയവും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു കാറ്റേഴ്സ് ന്യൂസ് ഏജന്‍സിയാണ്.
Read More