ആളൊഴിഞ്ഞ ശവപ്പറമ്പുകളായി സ്‌പെയിനിലെ ഗ്രാമങ്ങള്‍ ! ഒരു പ്രേതഗ്രാമത്തിന്റെ വില വെറും 96000 ഡോളര്‍; പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആളുകളുടെ കുത്തൊഴുക്ക്…

വീടും സ്ഥലവും വില്‍പ്പനയ്ക്ക് എന്നെഴുതി വച്ച ബോര്‍ഡുകള്‍ പലയിടത്തും കാണാമെങ്കിലും സ്‌പെയിനില്‍ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്നത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് ഗ്രാമങ്ങളാണ്.അതിമനോഹരമായ പുല്ലുനിറഞ്ഞ താഴ്‌വാരത്തിന് അഭിമുഖമായി കരിങ്കല്ലില്‍ തീര്‍ത്ത ആറു വീടുകള്‍, രണ്ടു പത്തായപ്പുരകള്‍ ചുറ്റുമുള്ള പുരയിടങ്ങള്‍. ഇത്രയും അടങ്ങുന്ന ചെറുഗ്രാമത്തിന് വില വെറും 96,000 ഡോളറാണ്. ഇത് കേള്‍ക്കുമ്പോള്‍ കെട്ടുകഥയായി തോന്നാമെങ്കിലും സംഗതി സത്യമാണ്. സ്‌പെയിനില്‍ ആയിരക്കണക്കിന് പ്രേതഗ്രാമങ്ങളാണ് ഇത്തരത്തില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികളും സാഹസപ്രിയരും ഈ പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍ ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കുറഞ്ഞ ജനനനിരക്കും ഗ്രാമങ്ങളില്‍നിന്ന് ജോലി തേടി നഗരങ്ങളിലേക്കുള്ള ഒഴുക്കും മൂലം സ്‌പെയിനിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഗ്രാമങ്ങളാണ് ജനവാസമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം ഗ്രാമങ്ങള്‍ വിട്ടൊഴിഞ്ഞ് നഗരങ്ങളില്‍ ചേക്കേറിയവര്‍ ഒരുമിച്ചു കൂടി തങ്ങളുടെ വീടും പുരയിടവും ഒന്നിച്ചു വില്‍ക്കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാരിനും ഇതു തലവേദനയായിരിക്കുകയാണ്. തലമുറകളായി തങ്ങളുടെ പൂര്‍വപിതാക്കന്മാര്‍ താമസിച്ചിരുന്ന ചെറുഗ്രാമം…

Read More