മനുഷ്യര്‍ക്കെതിരേ കേസെടുക്കുന്നത് സര്‍വ സാധാരണമാണ്. അപൂര്‍വമായി മൃഗങ്ങള്‍ക്കെതിരേയും കേസെടുക്കാറുണ്ട്. എന്നാല്‍ ഒരുപക്ഷെ പ്രേതങ്ങള്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമായിട്ടായിരിക്കും. പ്രേതങ്ങള്‍ തന്നെ ഉപദ്രവിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ഗുജറാത്ത് പോലീസാണ് പ്രേതങ്ങള്‍ക്കെതിരേ കേസെടുത്തത്. പരാതി കേട്ട പൊലീസുകാര്‍ തന്നെ ആദ്യമൊന്ന് സംശയിച്ചു. പിന്നീട് യുവാവിന്റെ മാനസികാവസ്ഥ മനസിലാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇയാളെ അനുനയിപ്പിക്കാനാണ് കേസ് പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജംബുഗോഡ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പരാതിക്കാരന്റെ അസാധാരണ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് പോലീസ് മനസിലാക്കിയിരുന്നു. പ്രേതങ്ങളില്‍ നിന്നും തനിക്ക് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് ചെറുപ്പക്കാരന് സ്റ്റേഷനിലെത്തിയത്. പറമ്പില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് തനിക്ക് പ്രേതങ്ങളുടെ വധഭീഷണി ഉണ്ടായതെന്നും പോലീസ് സ്റ്റേഷനില്‍വെച്ച് പ്രേതങ്ങള്‍ തന്നെ ഉപദ്രവിക്കാന്‍ ധൈര്യപ്പെടില്ലെന്ന ഉറപ്പിലാണ് അവിടേക്കെത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പരാതി പരിഗണിച്ച പോലീസ് ചെറുപ്പക്കാരന്റെ ബന്ധുക്കളുമായും സംസാരിച്ചു. ഇതോടെ ഇയാള്‍ക്ക് ചെറിയ…
Read MoreTag: ghosts
മുടി നീട്ടി വളര്‍ത്തി വെളുത്ത വസ്ത്രം ധരിച്ച് രാത്രിയാകുമ്പോള്‍ റോഡിലിറങ്ങും ! നഗരത്തിലെ രാത്രിയാത്രക്കാരുടെ പേടി സ്വപ്നമായിരുന്ന പ്രേതങ്ങള്‍ പോലീസ് കസ്റ്റഡിയില്‍; വീഡിയോ കാണാം…
ബംഗളുരു നഗരത്തിലെ റോഡുകളില്‍ രാത്രികാലങ്ങളില്‍ വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും പേടിപ്പിച്ചു കൊണ്ടിരുന്ന പ്രേതങ്ങള്‍ പിടിയില്‍ ഏറെ നാളായി നാട്ടുകാരെയും പോലീസുകാരെയും ഭീതിയിലാഴ്ത്തിയ പ്രേതങ്ങളാണ് ഇപ്പോള്‍ യശ്വന്ത്പുര്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. രാത്രി നടുറോഡില്‍ പ്രേതങ്ങളെ കണ്ട് ഭയന്ന ഒരു ഓട്ടോ ഡ്രൈവര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ള വസ്ത്രവും നീളന്മുടിയുമാണ് ഇവരുടെ വേഷം. റോഡില്‍ വാഹനങ്ങളോ വഴിയാത്രക്കാരെ എത്തിയാല്‍ ഒരാള്‍ ഭയന്ന് വിറച്ച് വാഹനത്തിന്റെ മുന്നിലേക്ക് ഓടും. അതിന് തൊട്ടുപുറകില്‍ വെള്ള വസ്ത്രവും മുടി മുന്നോട്ടു ഇട്ട് പ്രേതം ഓടി വരും. ഇത്തരത്തില്‍ പ്രേതശല്യം കാരണം നിരവധി അപകടങ്ങളാണുണ്ടായത്. ഒരു ഓട്ടോ ഡ്രൈവര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പ്രേതങ്ങളെ പിടികൂടാന്‍ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറ പരിശോധിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഏഴ് പ്രേതങ്ങളെ പോലീസ് തിരിച്ചറിയുന്നത്. ഏഴ് കോളേജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.…
Read More