അനാക്കോണ്ട സിനിമകളില്‍ കാണപ്പെടുന്ന പാമ്പുകള്‍ക്ക് യഥാര്‍ഥ അനാക്കോണ്ടയെക്കാള്‍ പല മടങ്ങു വലുപ്പമുണ്ടെന്നുള്ളതാണ് യാഥാര്‍ഥ്യം. ഇത്തരം സിനിമകളില്‍ കാണുന്ന പാമ്പുകള്‍ യഥാര്‍ഥമല്ലെന്നു വിശ്വസിച്ച് ആശ്വസിക്കുന്ന ആളുകള്‍ക്ക് പേടി പകരുന്നതാണ് പുതിയ വാര്‍ത്തകള്‍. ഇന്തോനേഷ്യയില്‍ കണ്ടെത്തിയ 23 അടി നീളമുള്ള ഭീമന്‍ പാമ്പിനെ കൊല്ലാനുള്ള ശ്രമത്തിനിടയില്‍ 37കാരന് ഗുരുതരമായി പരിക്കേറ്റ വാര്‍ത്ത ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. ഇവിടുത്തെ ഇന്ദ്രഗിരി ഹുലു റീജന്‍സി ഏരിയയിലെ ഓയില്‍ പ്ലാന്റേഷനിലെ സെക്യൂരിറ്റി ഗാര്‍ഡായ റോബര്‍ട്ട് നബാബനാണ് അമിത ധൈര്യവും ആവേശവും കാട്ടി അപകടത്തിലായിരിക്കുന്നത്. റോബര്‍ട്ട് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഈ വലിയ പാമ്പ് റോഡില്‍ വിലങ്ങനെ കിടന്ന് യാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്നതു കണ്ട് അദ്ദേഹം പാമ്പിനെ മാറ്റാന്‍ ശ്രമിക്കുകയും പാമ്പ് അദ്ദേഹത്തിനു നേരെ തിരിയുകയുമായിരുന്നു. സാഹസിക സിനിമകളില്‍ കാണുന്നതുപോലെയുള്ള പോരാട്ടത്തിനൊടുവില്‍ റോബര്‍ട്ട് പാമ്പിനെ വകവരുത്തിയെങ്കിലും പാമ്പിന്റെ കടിയേറ്റ് റോബര്‍ട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. സിനിമകളില്‍ കാണുന്ന പാമ്പുകള്‍…
Read More