ഷാജി പാപ്പനെ കിടുക്കിയ സമ്മാനം ! ഷാജിപാപ്പന്റെ കട്ട ഫാന്‍ കോഴിമുട്ടയില്‍ ഒളിപ്പിച്ചു നല്‍കിയ സമ്മാനം ഏവരെയും ഞെട്ടിക്കും വീഡിയോ വൈറലാവുന്നു…

  മലയാളക്കരയെ ചിരിപ്പിച്ചു കൊണ്ട് ഷാജി പാപ്പന്റെ ജൈത്രയാത്ര തുടരുകയാണ്. തങ്ങളുടെ മുത്തായ പാപ്പന് ഒരു തകര്‍പ്പന്‍ സമ്മാനമയച്ചു കൊടുത്താണ് ഒരു ആരാധകന്‍ ഷാജി പാപ്പന്റെ യഥാര്‍ഥ രൂപമായ ജയസൂര്യയെ ഞെട്ടിച്ചത്. രണ്ടാം വരവിലും ഷാജി പാപ്പനെ ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ജയസൂര്യ പങ്കുവെച്ചിരുന്നു. കോഴി മുട്ടയ്ക്കകത്ത് ഷാജി പാപ്പനെ പെയിന്റ് ചെയ്തതാണ് ജയസൂര്യയ്ക്ക് നല്‍കിയിരിക്കുന്നത്. വടക്കാഞ്ചേരി സ്വദേശി സുരാജ് കുമാര്‍ നല്‍കിയ സമ്മാനം ഫേസ്ബുക്കിലൂടെ ജയസൂര്യയാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്. എന്തായാലും കോഴിമുട്ടക്കകത്തെ പാപ്പനെ കാണാന്‍ ആളുകളുടെ തിരക്കിട്ടതിനെത്തുടര്‍ന്ന് വീഡിയോ വൈറലാവുകയും ചെയ്തു.

Read More