ലണ്ടന്‍: മൂന്നു വര്‍ഷം മുമ്പ് ഇതുപോലൊരു മെയ്മാസത്തിലെ ഞായറാഴ്ചയായിരുന്നു അതു സംഭവിച്ചത്. ബ്രിട്ടനിലെ ഏറ്റവും പ്രൗഢ ഗംഭീരമായ വേദികളില്‍ ഒന്നായ ഫെയര്‍ഫീല്‍ഡ് ഹാളിലെ വേദിയിലേക്ക് ത്രസിക്കുന്ന മനസ്സോടെ ഒരു സംഘം മലയാളി പെണ്‍കുട്ടികള്‍ ചുവടുവച്ചത്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ഭാഗമായ മൂന്നാം എഡിഷന് മിസ് കേരള സൗന്ദര്യ മത്സരമായിരുന്നു അത്. ഒപ്പത്തിനൊപ്പം മത്സരിച്ച പത്തു പെണ്‍കുട്ടികളില്‍ ഏറെ ആശയോടെ, തന്റെ ഭാവി ജീവിതത്തില്‍ ഫാഷന്‍ രംഗത്തിനു കൂടി അല്‍പ്പം ഇടം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എത്തിയ ഒരു പെണ്‍കുട്ടി ആദ്യ മൂന്നു സ്ഥാനക്കാരില്‍ ഇടം പിടിക്കാതെ മിസ് ഫോട്ടോജെനിക് കിരീടം മാത്രം നേടി അന്നു പിന്‍വാങ്ങി.അവളുടെ പേര് അന്നവിടെ പലരും ശ്രദ്ധിച്ചിരിക്കണം. തീര്‍ച്ചയായും അവളുടെ കണ്‍കോണുകളില്‍ ചെറിയൊരു നീര്‍ത്തുള്ളി ഉരുണ്ടു കൂടിയിരിക്കാം. പക്ഷെ മനസ്സില്‍ നിറഞ്ഞതു മൊത്തം വാശിയായിരിക്കണം. തോറ്റു പിന്മാറാന് ഒരുക്കമല്ല എന്ന വാശി. ആ…
Read More