ഭാര്യയെയും മകനെയും ചിലര്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നു കാട്ടി സിപിഎം പ്രവര്ത്തകന് പി ടി ഗില്‍ബര്‍ട്ട് നല്കിയ പരാതി കേരളത്തിലാകെ ചര്‍ച്ചയായിരുന്നു. ഭാര്യയെയും മകനെയും അന്വേഷിച്ചുള്ള ഗില്‍ബര്‍ട്ടിന്റെ യാത്ര അന്ന് അവസാനിച്ചത് കോഴിക്കോട്ടുള്ള മതപഠന കേന്ദ്രമായ തര്‍ബിയത്തിലും. മതപരിവര്‍ത്തനത്തിനെതിരേ പരാതി നല്‍കിയതോടെ സിപിഎം ഗില്‍ബര്‍ട്ടിനെ പുറത്താക്കുകയും ചെയ്തു. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഗില്‍ബര്‍ട്ട് സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമായിരുന്നു. പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്. ഭാര്യയെയും മകനെയും രക്ഷിക്കാന്‍ സിപിഎമ്മിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ നിന്നത് മതംമാറ്റസംഘത്തിനൊപ്പമാണെന്ന ആരോപണവും ഗില്‍ബര്‍ട്ട് ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു ഗില്‍ബര്‍ട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും…
Read More