പാക്കിസ്ഥാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്തിന്റെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞ് പാക് പ്രവിശ്യയാക്കാന്‍ നീക്കം. ചൈനീസ് സമ്മര്‍ദഫലമായാണിതെന്നാണ് സൂചന. ഈ നീക്കങ്ങളുടെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മേഖലയില്‍ സന്ദര്‍ശനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. പാക് അധീന കശ്മീരിന്റെയും ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്റെയും ചുമതലയുള്ള അലി അമിന്‍ ഗന്ദാപുര്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അതേസമയം, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഭരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, പ്രദേശത്തെ ഭരണം നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ പരിഗണിച്ചു മാത്രമേ ഇക്കാര്യം നിയമപരമായി നടപ്പാക്കാന്‍ പാകിസ്താന് സാധിക്കൂ. 1949-ല്‍ ഒപ്പിട്ട കറാച്ചി എഗ്രിമെന്റ് പ്രകാരം കൊണ്ടുവന്ന ഫ്രോണ്ടിയര്‍ ക്രൈം റെഗുലേഷന് പ്രകാരമായിരുന്നു പാകിസ്താന് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത്. 1975ല്‍ ഇത് ഇല്ലാതാക്കിയെങ്കിലും ഇതിലെ സിവില്‍, ക്രിമിനല്‍ നിയമങ്ങള്‍ നിലനിര്‍ത്തി. 1994ല്‍ നോര്‍ത്തേണ്‍ ഏരിയ കൗണ്‍സില്‍ രൂപീകരിച്ച് ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഭരണം അതിന്റെ…
Read More