ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ ആരാധകര്‍ ഇന്ത്യന്‍ ബാറ്റര്‍ ഗുഭ്മാന്‍ ഗില്ലിനെ സാറ അലി ഖാന്റെ പേരു വിളിച്ച് കളിയാക്കുകയായിരുന്നു. എന്നാല്‍ ആരാധകരുടെ നീക്കത്തില്‍ പ്രതികരിച്ചത് ഗില്ലായിരുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ആരാധകരുടെ പ്രകടനം ആസ്വദിച്ച കോലി ഗ്രൗണ്ടില്‍വച്ചു ചിരിക്കുകയും ചാന്റിങ് തുടരാന്‍ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ‘സാറയ്ക്കു സുഖമാണോയെന്നായിരുന്നു’ ആരാധകര്‍ക്ക് അറിയേണ്ടത്. കഴിഞ്ഞവര്‍ഷം പഞ്ചാബി നടി സോനം ബജ്വയ്ക്കൊപ്പം ശുഭ്മന്‍ ഒരു ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. സംസാരത്തിനിടെ, പ്രണയ ജീവിതത്തെക്കുറിച്ച് ഗില്ലിനോടു സോനം വളരെ രസകരമായ ചില ചോദ്യങ്ങള്‍ ചോദിച്ചു. ബോളിവുഡിലെ ഏറ്റവും മികച്ച നടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണടച്ചു തുറക്കും മുമ്പ് തന്നെ സാറ അലി ഖാന്റെ പേരാണ് ഗില്‍ പറഞ്ഞത്. ബോളിവുഡ് താരവുമായി…
Read More