ചില പ്രണയങ്ങള്‍ അങ്ങനെയാണ് നിരവധി വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് സഫലമാകുന്നത്. വീട്ടുകാരുടെയും നാട്ടുകാരുടെയും ജാതകത്തിന്റെയും രൂപത്തില്‍ ജീവിതത്തില്‍ കടന്നു വരുന്ന പല വില്ലന്മാരെയും അതിജീവിച്ചതിനു ശേഷമാകും ആ പ്രണയം സാക്ഷാത്കരിക്കപ്പെടുന്നത്. ഹരിപ്പാട് കെ.എസ്.ആര്.ടി.സി ഡിപ്പോയിലെ ഗിരി ഗോപിനാഥിന്റെയും കണ്ടക്ടര്‍ താരയുടെയും വിവാഹവും അത്തരത്തിലൊന്നായിരുന്നു. പ്രണയം പരസ്പരം തുറന്നു പറഞ്ഞിട്ടും വിധി ഇരുവരെയും ഒന്നിപ്പിച്ചത് 20 വര്‍ഷങ്ങള്‍ക്കു ശേഷം. ഇതിനിടയില്‍ പ്രവര്‍ത്തിച്ചതാവട്ടെ ആനവണ്ടിയും. ജാതകത്തിലെ പൊരുത്തക്കേടുകള്‍ പറഞ്ഞാണ് ഇരുപതാണ്ട് മുമ്പ് വീട്ടുകാര്‍ ഇവരുടെ വിവാഹത്തെ എതിര്‍ത്തത്. ക്ഷമയോടെ കാത്തിരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഗിരിക്ക് കെ.എസ്.ആര്.ടി.സി.യില്‍ ഡ്രൈവറായി ജോലി കിട്ടിയപ്പോള്‍ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്റ്റ് എഴുതി. അങ്ങനെ ഗിരിക്കൊപ്പം കണ്ടക്ടറായി. 10 വര്‍ഷമായി താരയുടെ ബെല്ലിനൊപ്പം ഗിരി ബസ് ഓടിക്കുന്നു. ഒടുവില്‍ ഇരുവരുടേയും കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരില്‍ ഭദ്രകാളീക്ഷേത്രത്തില്‍വെച്ച് ഗിരി താരയ്ക്ക് താലികെട്ടി.…
Read More