പെണ്മക്കളെ ഒരു ബാധ്യതയായി കാണുന്ന ധാരാളം ആളുകള്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ഒരു സമയത്ത് വന്‍തോതിലുള്ള പെണ്‍ഭ്രൂണ ഹത്യ നടന്നിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇന്നും ഈ സംഗതി തുടരുകയാണ്. ഈ അവസരത്തില്‍ പെണ്‍കുഞ്ഞുങ്ങളുള്ള അച്ഛന്മാര്ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പെണ്മക്കളുള്ള പിതാക്കന്മാര്ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നാണ് ജാഗിലേണിയന് സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. കുട്ടികളുടെ ജനനവും അമ്മയുടെ ആരോഗ്യവും ധാരാളം ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും അച്ഛന്മാരുടെ ആരോഗ്യവുമായി ഇതിനുള്ള ബന്ധത്തെ പറ്റി ആദ്യമായാണ് പഠനം നടക്കുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ പിതാക്കന്മാരുടെ ശരീരവും ആരോഗ്യവും എങ്ങനെ മാറുന്നു എന്നതിനെ പറ്റിയായിരുന്നു ഇവരുടെ പഠനം. 4310 പേരെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു. ആണ്മക്കളുടെ എണ്ണവും പിതാവിന്റെ ആരോഗ്യവും തമ്മില്‍ യാതൊരു…
Read More