വഴിതെറ്റിയ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നുവെന്ന് കവയിത്രി സുഗതകുമാരിയുടെ തുറന്നു പറച്ചില്. തോന്നിയ പോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്യമെന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നു വരികയാണെന്നും ഇത്തരക്കാര്‍ക്ക് കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ തുറന്നടിച്ചു. ബോധപൗര്‍ണമിയിലെ അമ്മ അറിയാന്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് അവര്‍ ഞെട്ടിക്കുന്ന യാഥാര്‍ഥ്യം വെളിപ്പെടുത്തിയത്. ”തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീസ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണ്. വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നടത്തി എന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്”– സുഗതകുമാരി പറയുന്നു. കുറഞ്ഞത് പതിനഞ്ച് കുട്ടികളെങ്കിലും തന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി പറഞ്ഞു. ”ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തുവന്നു പറഞ്ഞു, കോളജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂവെന്ന്. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം…
Read More