പിന്നാലെ നടന്ന് അശ്ലീലം പറഞ്ഞ ഞരമ്പുരോഗിക്ക് യുവതി കൊടുത്തത് എട്ടിന്റെ പണി ! ആദ്യം കരണം നോക്കി ഒന്നു പൊട്ടിച്ചു; പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍…

ന്യൂഡല്‍ഹി: തിരക്കേറിയ മാര്‍ക്കറ്റില്‍ തന്റെ പിറകേ നടന്ന് അശ്ലീലം പറഞ്ഞ യുവാവിനെ യുവതി പിടികൂടി പഞ്ഞിക്കിട്ടു. പശ്ചിമ ഡല്‍ഹിയിലെ കാേള്‍ ബാഗിലുള്ള ഗാഫര്‍ മാര്‍ക്കറ്റിലാണ് സംഭവം. ഇക്കഴിഞ്ഞ 25ന് സുഹൃത്തിനൊപ്പം നടന്നുപോകുന്നതിനിടെയാണ് നാലഞ്ചു പേര്‍ വരുന്ന യുവാക്കളുടെ സംഘം യുവതിയെ പിന്തുടര്‍ന്ന് ‘കമന്റടിച്ചത്’. ഭയന്നു ഓടാനോ മറ്റാരോടും പരാതിപ്പെടാനോ യുവതി തയ്യാറായില്ല. പകരം സംഘത്തിലൊരാളുടെ കോളറിന് പിടിച്ച് കരണത്ത് ഒന്ന് പൊട്ടിച്ചു, പിന്നെ അവനെ വലിച്ചിഴച്ച് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. യുവാക്കള്‍ കമന്റടിച്ച് അപമാനിക്കാന്‍ തുടങ്ങിയതോടെയാണ് യുവതിയും സുഹൃത്തും ഒരു സൈക്കിള്‍ റിക്ഷയില്‍ കയറി യാത്ര തുടരാന്‍ തീരുമാനിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് വിടാന്‍ ഭാവമില്ലായിരുന്നു. സൈക്കിള്‍ റിക്ഷയെ പിന്തുടര്‍ന്ന അവര്‍ കമന്റടി തുടരുകയും ചെയ്തു. ഇതോടെ രോഷാകുലയായ യുവതി റിക്ഷയില്‍ നിന്നിറങ്ങി സംഘത്തിലൊരാളെ പിടിച്ച് അടിക്കുകയായിരുന്നു. ഇതോടെ ആളുകള്‍ കൂടി. ഈ സമയം അവനെ വലിച്ചിഴച്ച്…

Read More