ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ കാണാന്‍ ഇറങ്ങിത്തിരിച്ച 68കാരന് കിട്ടിയത് നല്ല ഒന്നാന്തരം പണി. ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ് യുവതിയെ കണ്ടെത്താനാകാതെ വലഞ്ഞത്. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിടുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്.…
Read MoreTag: girlfriend
കാമുകിയ്ക്ക് സിനിമയില്‍ അവസരം ലഭിച്ചതറിഞ്ഞ് വിളറിപിടിച്ച് കാമുകന്‍ ! ഒടുവില്‍ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുന്നു;പത്തനാപുരത്ത് നടന്നത് അതീവ നാടകീയ സംഭവങ്ങള്‍…
കഴിഞ്ഞ ദിവസം പത്തനാപുരത്തു നടന്ന സംഭവ വികാസങ്ങള്‍ സിനിമയെ വെല്ലുന്നത്. സിനിമനടിയാകാന്‍ പോകുന്ന കാമുകിയുടെ സിനിമയുടെ തിരക്കഥകൃത്തിനെ തട്ടിക്കൊണ്ടുപോയ കാമുകനും സംഘവും അറസ്റ്റിലായതോടെയാണ് കാര്യങ്ങളുടെ കിടപ്പ് പുറത്തറിയുന്നത്. തട്ടിക്കൊണ്ടുപോയ തിരക്കഥകൃത്തിനെ പോലീസ് മോചിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…പത്തനാപുരം സ്വദേശിയായ തിരക്കഥകൃത്ത് താന്‍ എഴുതിയ സിനിമയില്‍ പെണ്‍കുട്ടിക്ക് നായികയായി വേഷം വാഗ്ദാനം ചെയ്യുന്നു. ഇതിന് പിന്നാലെ യുവതിയെ പലപ്പോഴും ഫോണില്‍ വിളിക്കാനും തുടങ്ങി. എന്നാല്‍ ഫോണ് വിളി അതിരുകടക്കുന്നു എന്ന് തോന്നിയ യുവതി അടൂര്‍ സ്വദേശിയായ കാമുകനോട് പരാതി പറഞ്ഞു. ഇതോടെ കാമുകന്‍ തിരക്കഥകൃത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചു. തന്റെ കാമുകി സിനിമയില്‍ നായികയായാല്‍ പല സിനിമകളിലും കാണുന്നതു പോലെ തന്നെ ഉപേക്ഷിക്കുമോയെന്ന ഭയം കാമുകനില്‍ കയറിക്കൂടി. ഇതിനെ തുടര്‍ന്ന് തിരക്കഥകൃത്ത് വ്യാജനാണോ എന്ന് സംശയിച്ച് അയാളെ തട്ടിക്കൊണ്ടുപോയി ചോദ്യം ചെയ്യാന്‍ യുവാവും സംഘവും പദ്ധതിയിട്ടു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച…
Read Moreപ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കാന്‍ കാറു വാങ്ങി നല്‍കി ! കാമുകിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടിട്ടും പിന്മാറിയില്ല; കോടീശ്വരനായ മുജീബ് മോഷണത്തിനിറങ്ങിയത് കാമുകിയ്ക്കു വേണ്ടി…
ഇപ്പോള്‍ പണക്കാരും മോഷ്ടിക്കാനിറങ്ങുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും മോഷ്ടിക്കാനിറങ്ങുകയെന്നു പറഞ്ഞാല്‍. സമ്പന്നകുടുംബത്തിലെ അംഗമായ മുജീബിനെ മോഷണത്തിലേക്ക് തിരിച്ചുവിട്ടത് വഴിവിട്ട ബന്ധങ്ങള്‍ തന്നെയായിരുന്നു. ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിംഗ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു. യുവതിയുമായുള്ള ബന്ധം ദൃഢമായതോടെ ചെലവ് കൈയ്യില്‍ നില്‍ക്കാതെയായി. ഇതോടെ മുന്നില്‍ തെളിഞ്ഞ വഴിയായിരുന്നു മോഷണം. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട്…
Read Moreഭാര്യയോട് ഗള്‍ഫിലേക്കെന്നു പറഞ്ഞ് പോയിട്ട് നാട്ടില്‍ കാമുകിയുമായി താമസം ! ഇതിനിടയില്‍ കാമുകി ഗര്‍ഭിണിയുമായി; സംഭവം ഭാര്യ അറിഞ്ഞതോടെ കാര്യങ്ങള്‍ ജഗപൊഗ…
ഗള്‍ഫില്‍ ജോലിയാണെന്ന് പറഞ്ഞ് ഭാര്യയെയും വീട്ടുകാരെയും കബളിപ്പിച്ച ശേഷം നാട്ടിലെത്തി കാമുകിയ്‌ക്കൊപ്പം വാടകവീട്ടില്‍ താമസമാക്കിയ യുവാവിനെ ബന്ധുക്കളുടെ പൊലീസ് പൊക്കി. ഇയാളെ ബന്ധുക്കളുടെ പരാതിയിന്‍മേല്‍ കോടതിയില്‍ ഹാജരാക്കി. ഒടുവില്‍ യുവാവിനെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി കുഞ്ഞുമായി യുവതിയുടെ ആത്മഹത്യാ ഭീഷണിയും. ഇന്നലെ കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷന്‍, തിരുവല്ല കോടതി വളപ്പ് എന്നിവിടങ്ങളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മാന്താനം സ്വദേശി മദീഷാണ് (31) ഗള്‍ഫില്‍ ജോലി ചെയ്യുന്നുവെന്ന് വരുത്തി തീര്‍ത്ത് നാട്ടിലെത്തി കാമുകിയേയും അവരുടെ മകളെയും കൂട്ടി പുതുജീവിതം ആരംഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…മൂന്നു വര്‍ഷം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ മദീഷ് വിദേശത്ത് ജോലിക്ക് പോയത്. അതിന് ഒന്നര വര്‍ഷം മുമ്പ് തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. ആദ്യമായി വിദേശത്തു നിന്ന് മദീഷ്…
Read More