നദിയിലിറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് നദയില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു. മധ്യപ്രദേശിലെ ബെല്‍കേഡി ഗ്രാമത്തിലാണ് സംഭവം. കരയ്ക്കെത്താനാകാതെ ഒരു മണിക്കൂറോളം നദിയില്‍ നില്‍ക്കേണ്ടി വന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് കരയിലെത്താനായത്. ചിന്ദ്വാര ജില്ലയിലെ ജുന്നാര്‍ഡോ പട്ടണത്തിലെ ആറു പെണ്‍കുട്ടികളാണ് പിക്നിക്കിനായി ബെല്‍കേഡി ഗ്രാമത്തിലെത്തിയത്. ഗ്രാമത്തില്‍ മുഴുവന്‍ കറങ്ങി നടന്ന പെണ്‍കുട്ടികള്‍ പിന്നീട് പെഞ്ച് നദിക്കരയില്‍ എത്തുകയായിരുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പെണ്‍കുട്ടികള്‍ അല്‍പ്പസമയം ഇവിടെ വിശ്രമിച്ചു. അതിനിടെയാണ് മേഘ ജാവ്ര, വന്ദന ത്രിപാഠി എന്നീ പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കാനായി നദിയിലേക്ക് ഇറങ്ങിയത്. വെള്ളം കുറവായിരുന്ന നദിയുടെ നടുക്കുള്ള പാറക്കല്ലുകളില്‍ കയറി നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫികള്‍ എടുത്തു. എന്നാല്‍ സെല്‍ഫി എടുക്കുന്നതിന്റെ ത്രില്ലില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ല. ജലനിരപ്പുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കരയില്‍ വിശ്രമിക്കുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് പെണ്‍കുട്ടികളോട് വിവരം പറഞ്ഞത്. ഉടന്‍ തന്നെ കരയിലേക്ക് എത്താന്‍…
Read More