റോം: മത്സരത്തില്‍ റഫറിയുടെ തീരുമാനം പ്രതികൂലമാവുമ്പോള്‍ അതിന്റെ ദേഷ്യം കളിക്കാര്‍ പലപ്പോഴും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ വനിതാ റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൗമാരക്കാരന് ചെയ്ത പ്രവൃത്തി കണ്ട് ആളുകള്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. മത്സരത്തിനിടയില്‍ വനിതാ റഫറിയെ തുണിയുരിഞ്ഞു കാട്ടിയ 14 കാരന് ഫുട്ബോളറാണ് ആളുകളെയാകെ ഞെട്ടിച്ചത്. പയ്യനെ ഒരു വര്‍ഷത്തേക്ക് ഫുട്ബോളില്‍ നിന്നു വിലക്കിയിരിക്കുകയാണ്. ഇറ്റലിയിലെ വെനീസില്‍ മെസ്ട്രേയില്‍ നടന്ന അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റിനിടയില്‍ ട്രെപ്പോര്‍ട്ടി ടീമിന്റെ കളിക്കാരനായ കുട്ടിയാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ പ്രശസ്തയായ വനിതാ റഫറി ഗിലിയ നിക്കാസ്ട്രോയ്ക്ക് നേരെ ഷോര്‍ട്ട് ഇറക്കി കാട്ടിയത്. മോശമായി പെരുമാറിയ കുട്ടിക്ക് ചുവപ്പ് കാര്‍ഡ് കിട്ടി റഫറി പുറത്താക്കുകയും ചെയ്തു. ട്രെപ്പോര്‍ട്ടിയും മിറാനീസും തമ്മിലുള്ള മത്സരത്തിനിടയില്‍ ട്രെപ്പോര്‍ട്ടി ക്ളബ്ബ് കോര്‍ണര്‍ വഴങ്ങി. ഇതിനിടയിലായിരുന്നു പയ്യന്റെ പ്രകടനം. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയെന്ന് വിലയിരുത്തിയ ഇറ്റാലിയന്‍…
Read More