അന്റാര്‍ട്ടിക്കയിലെ 1700 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള മഞ്ഞുപാളി ലോകത്തിനു തന്നെ തലവേദനയാകുന്നു. അന്റാര്‍ട്ടിക്കില്‍ നിന്നും ഈ മഞ്ഞുപാളി ഏതു നിമിഷവും അടര്‍ന്നു മാറിയേക്കാം. അന്റാര്‍ട്ടിക് മേഖലയെ സംബന്ധിച്ച് ഈ വലുപ്പം ഒരു വിഷയമല്ലെങ്കിലും ഗവേഷകരെ ആശങ്കപ്പെടുത്തുന്നതും അലട്ടുന്നതും മറ്റുചില പ്രശ്നങ്ങളാണ്. ഈ മഞ്ഞുപാളി സ്ഥിതി ചെയ്യുന്ന ബ്രണ്‍ഡ് ഐസ് ഷെല്‍ഫ് മേഖലയില്‍ ഇതിനു മുന്‍പ് സമാനമായ രീതിയിലുള്ള വിള്ളലുകള്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ആഗോളതാപനം മൂലമുള്ള അന്റാര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ബലക്ഷയം ഈ മേഖലയെയും ബാധിക്കുന്നു എന്നതിന്റെ സൂചനയായാണിതെന്ന് ഗവേഷകരുടെ വിലയിരുത്തല്‍. ഹാലോവിന് ക്രാക്ക് എന്ന 2016ല്‍ രൂപപ്പെട്ട വിള്ളലാണ് ബ്രണ്‍ഡ് ഐസ് ഷെല്‍ഫിലെ പ്രശ്നങ്ങള്‍ ഗുരുതരമാക്കിയത്. അതുവരെ ഏതാനും വര്‍ഷങ്ങളായി നേരിയ തോതില്‍ മാത്രം മഞ്ഞുരുക്കം സംഭവിച്ചിരുന്ന മക് ഡൊണാള്‍ഡ് ഐസ് റംപിള്സ് എന്ന വിള്ളലില്‍ നിന്നായിരുന്നു ഹാലോവീന്‍ ക്രാക്കിന്റെ തുടക്കം. ഇപ്പോള്‍ രണ്ടു വര്‍ഷത്തിനിടയില്‍ കിലോമീറ്ററുകള്‍…
Read More