ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ഗാനരംഗത്തിലായിരുന്നു ആ കണ്ണിറുക്കല്‍. ചിത്രം ഇനിയും റിലീസായിട്ടില്ല താനും. എന്നാല്‍ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പ്രിയ. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് മലയാളികള്‍ തലയില്‍ കൈവയ്ക്കുകയാണ്. ഇത് നമ്മുടെ പ്രിയയോ എന്നാണ് പലരും ചോദിക്കുന്നത്.ലഹരി നുണഞ്ഞും, പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ചിത്രത്തില്‍ എത്തുന്നത്. എഴുപതു കോടി രൂപ ചെലവില്‍ പൂര്‍ണമായും യുകെ യിലാണ് ചിത്രീകരിക്കുന്നത്. അതീവ ഗ്ലാമറസായുള്ള മേക്കോവറില്‍ നല്ല സ്റ്റൈലന്‍ പ്രകടനവുമാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധാനം ചെയ്യുന്നത്. നായകനാരെന്ന് ഇതുവരെപുറത്തു വിട്ടിട്ടില്ല. 2018 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം തിരഞ്ഞ ആള് എന്ന റെക്കോഡും പ്രിയയ്ക്കായിരുന്നു. ഗൂഗിള്‍ ഇന്ത്യ ആണ് ഈ വിവരം പുറത്ത് വിട്ടത്. പുതിയ…
Read More