നിസര്‍ഗ, ഉംഫന്‍, ഓഖി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലുമായി രൂപം കൊണ്ട അനേകം ചുഴലിക്കാറ്റുകളില്‍ ചിലതു മാത്രമാണിത്. ഇത് വെറുതെ വന്നുപോവുക മാത്രമല്ല ചെയ്തത്. നിരവധി ജീവനുകളും സ്വത്തുകളും ഒപ്പം അപഹരിക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണെന്ന് ഒന്നു പരിശോധിച്ചാല്‍ മനസ്സിലാവും. സമുദ്രോപരിതലത്തിലെ താപനിലയില്‍ ആഗോളതാപനം മൂലം വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇത് സമുദ്രസമ്പത്ത് ഒന്നാകെ നശിപ്പിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. അതിന്റെ സൂചനകളില്‍ ഒന്നു മാത്രമാണ് ചുഴലിക്കാറ്റ്. കടലില്‍ 100 വര്‍ഷത്തിനുള്ളില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷം കൊണ്ട് അത് ഇരട്ടിയായെന്നാണ് കണക്ക്. സമുദ്രോപരിതലത്തില്‍ ചൂട് കൂടുന്നതാണ് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ കാരണം. സമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമായി ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. സമുദ്രോപരിതലത്തിലെ ചൂട് 25…
Read MoreTag: global warming
‘അറബിക്കടലിന്റെ റാണി’യെ അറബിക്കടല്‍ വിഴുങ്ങുമോ ? 2050 എത്തുമ്പോള്‍ കൊച്ചിയും ലക്ഷദ്വീപുമെല്ലാം മരിക്കും; ആഗോളതാപനം ലോകത്തിന്റെ തന്നെ ഗതി മാറ്റാന്‍ പോകുന്നത് ഇങ്ങനെ…
രാജ്യത്തിന്റെ തീരമേഖലകളില്‍ വീശുന്ന ചുഴലിക്കാറ്റുകള്‍ ആഗോളതാപനത്തിന്റെ ഫലമോ ? എന്ന ചോദ്യമാണുയരുന്നത്. ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്) ഗവേഷകന് ഡോ.സുധീര്‍ ജോസഫ് നല്‍കുന്നത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 10 വര്‍ഷത്തിനിടെ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ പ്രഹരശേഷി ആറിരട്ടിയിലേറെ വര്‍ധിച്ചതിന് പിന്നിലെ പ്രശ്നങ്ങളെ ഗൗരവത്തോടെ കാണണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ 2050ഓടെ കൊച്ചിയെ അറബിക്കടല്‍ വിഴുങ്ങുമെന്ന സൂചനയാണ് പുറത്തു വരുന്നത്. എന്നാല്‍ കൊച്ചി മുങ്ങുന്നതിനു മുമ്പു തന്നെ ലക്ഷദ്വീപ് മുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈ, കൊല്‍ക്കത്ത, ചൈനയിലെ ഷാങ്ഹായി, ഈജിപ്തിലെ അലക്സാന്‍ഡ്രിയ, ദക്ഷിണ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ചൂടു കൂടുന്നതിന്റെ ഫലമായി കാറ്റിന്റെ ശേഷി വര്‍ധിക്കുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നുണ്ട്. അറ്റ്ലാന്റിക് മേഖലയിലും മറ്റും ഉണ്ടാകുന്ന തരം അതിശക്തമായ ചുഴലിക്കാറ്റുകള്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഭാവിയില്‍ ഉണ്ടാകാനും സാധ്യത കൂടിയെന്ന് സുധീര്‍ ജോസഫ്…
Read Moreലോക കാലാവസ്ഥയില്‍ വരാന്‍ പോകുന്നത് അപകടകരമായ മാറ്റം ! അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിക്കുന്നു;പുതിയ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്…
ലോകത്തിന്റെ കാലാവസ്ഥയില്‍ കാതലായ മാറ്റം വരാന്‍ പോകുന്നെന്ന് ശാസ്ത്രകാരന്മാരുടെ മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും മഞ്ഞുരുകലിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ പ്രകടമാകും. ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഈ മാറ്റം അനുഭവപ്പെടുമെന്നും അടുത്ത നൂറ്റാണ്ടോടെ ഇതു പൂര്‍ണമാകുമെന്നും ന്യൂസീലന്‍ഡിലെ വെല്ലിങ്ടണ്‍ സര്‍വകലാശാല അന്റാര്‍ട്ടിക് റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. മഞ്ഞുരുകുന്നത് ഏറ്റവുമധികം ബാധിക്കുക സമുദ്രജലപ്രവാഹത്തെയാണ്. ഗ്രീന്‍ലന്‍ഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും. വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഇതിനെ അറ്റ്ലാന്റിക് മെറിഡിയണല്‍ ഓവര്‍ടേണിങ് സര്‍ക്കുലേഷന്‍ (എഎംഒസി) എന്നാണു വിശേഷിപ്പിക്കുന്നത്. ഈ ലിക്വിഡ് കണ്‍വേയര്‍ ബെല്‍റ്റ് ആണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തില്‍ നിലവില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. ഉത്തരാര്‍ധഗോളത്തിലെ താപനിലയെ നിലനിര്‍ത്തുന്നതും ഇതുതന്നെ. മഞ്ഞുരുകലിന്റെ വേഗത്തെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് പല ഗവേഷകരുമിപ്പോള്.…
Read Moreകൊച്ചിയും കുട്ടനാടും 30വര്‍ഷത്തിനു ശേഷം ഒരു ഓര്മ മാത്രമായേക്കും…! 2050ല്‍ കേരളത്തിലെ കടല്‍നിരപ്പ് 2.8 അടി കൂടി ഉയരുമെന്ന് സുപ്രധാന റിപ്പോര്‍ട്ട്; വെള്ളത്തിനടിയിലാവുക കുട്ടനാടും കൊച്ചിയും അടക്കം ദക്ഷിണേന്ത്യയിലെ നിരവധി സ്ഥലങ്ങള്‍…
ആഗോളതാപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും കടല്‍നിരപ്പ് അപകടകരമാംവിധം ഉയര്‍ത്തുമെന്ന മുന്നറിപ്പ് വരാന്‍ തുടങ്ങിയിട്ട് കുറേകാലമായി. ഏറ്റവും പുതിയ ഗവേഷണങ്ങള്‍ പ്രകാരം ഇന്ത്യന്‍ തീരങ്ങളിലുടനീളം കടല്‍ നിരപ്പ് ഈ നൂറ്റാണ്ട് അവസാനത്തോടെ 3.5 ഇഞ്ച് മുതല്‍ 34 ഇഞ്ച് വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. അതായത് 2.8 അടി വരെയായിരിക്കും ഈ ഉയര്‍ച്ച. ആഗോളതാപനത്തിലെ വര്‍ധനവാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണമെന്നും വെളിപ്പെട്ടിട്ടുണ്ട്. തല്‍ഫലമായി സമുദ്രതീരത്തോട് ചേര്‍ന്ന് നില്ക്കുന്ന നിരവധി ഇന്ത്യന്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്യും. ഇത് പ്രകാരം കൊച്ചിക്കും കുട്ടനാടിനും മുംബൈയ്ക്കും ഇനി 30 വര്‍ഷം കൂടിയേ ആയുസുണ്ടാവുകയുള്ളൂ…? എന്ന ചോദ്യം ശക്തമാകുന്നുമുണ്ട്. ഇത്തരത്തില്‍ കടല്‍ ഉയരുന്നതിനെ തുടര്‍ന്ന് കൊച്ചി അടക്കമുള്ള നിരവധി നഗരങ്ങളാണ് ആദ്യം മുങ്ങിത്താഴുക. കുട്ടനാട് അടക്കം ദക്ഷിണ കേരളത്തിലെ അനേകം സ്ഥലങ്ങളും പ്രതിസന്ധിയിലാകുമെന്നാണ് മുന്നറിയിപ്പ്.ഈ പ്രതികൂലമായാ കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മുംബൈ അടക്കമുള്ള ഇന്ത്യയുടെ…
Read More