മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ ഏറെയുണ്ടായിട്ടും പഠിക്കാത്ത നമുക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മഞ്ഞു മൂടിയ പര്‍വതങ്ങളിലെ ഹിമാനികളും തണ്ണീര്‍ത്തടങ്ങളും മറ്റുമാണ് ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍. മലനിരകളെ മൂടിയിരിക്കുന്ന മഞ്ഞും ഹിമാനികളും ഇങ്ങനെ ഏകദേശം 1.6 ബില്യണ്‍ ജനങ്ങള്‍ക്കാണ് തെളിനീരു നല്‍കുന്നത്. ഇത് ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. നമ്മള്‍ കുടിക്കുന്ന വെള്ളംപോലും ചിലപ്പോള്‍ ഏതെങ്കിലും ഉയര്‍ന്ന പര്‍വത സ്രോതസ്സില്‍ നിന്നുള്ളതാകാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം പര്‍വ്വതങ്ങളുടെ ഈ സ്വാഭാവിക പ്രക്രിയയെ വിനാശകരമായി ബാധിക്കുന്നു. ആഗോളതാപനം ഉയര്‍ന്ന പര്‍വതങ്ങള്‍ താരതമ്യേന കൂടുതല്‍ വേഗത്തില്‍ ചൂടുപിടിക്കുന്നത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ഭൂമിയുടെ മറ്റിടങ്ങളിലെ താപനില 1 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നപ്പോള്‍, ഉയര്‍ന്ന ഹിമാലയത്തിലെ താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചെറിയ അളവിലുള്ള താപവ്യതിയാനം പോലും പര്‍വ്വതങ്ങളിലെ ജലനിരക്കില്‍ വലിയ അളവിലുള്ള വ്യത്യാസം ഉണ്ടാക്കും. കാലാവസ്ഥാ…
Read MoreTag: GLOBEL WARMING
രാജ്യത്തെ കാത്തിരിക്കുന്നത് കനത്ത വരള്‍ച്ചയോ ! ഏറ്റവുമധികം ദുരന്തമുണ്ടാവുക കൊല്‍ക്കത്തയില്‍ ; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അതീവ ഗുരുതരം…
നാഗ്പുര്‍: രാജ്യത്ത് കൊടും വരള്‍ച്ച വരാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. 2015ലെ കൊടുംചൂടില്‍ ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത് 2500 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വരാന്‍ പോകുന്നത് അതിലും ഭീഷണിയുയര്‍ത്തുന്ന ഉഷ്ണകാലമാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലാണ് (ഐപിസിസി) ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടത്. വ്യവസായവല്‍ക്കരണത്തിനു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപം കൂടിയാല്‍ ഇന്ത്യ വീണ്ടും അതികഠിനമായ ഉഷ്ണത്തിലേക്കു പോകും. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും. ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ചേരുമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കും. 2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും…
Read Moreആകാശത്തില്‍ ഗട്ടറുകള്‍ കൂടുന്നു; വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ വീഴുന്നത് പതിവാകുന്നു; ആഗോളതാപനം വിമാനയാത്രയില്‍ വില്ലന്‍ പരിവേഷമണിയുന്നതിങ്ങനെ
കേരളത്തിലെ ആളുകളോട് ഗട്ടറുകളെക്കുറിച്ച് പറയേണ്ട കാര്യമില്ല. റോഡുകളിലെ ഗട്ടറുകളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തില്‍ പതിവാണ്. മറ്റു സ്ഥലങ്ങളില്‍ റോഡുകള്‍ താരതമ്യേന മെച്ചപ്പെട്ടതാകയാല്‍ ഗട്ടറപകടങ്ങളും കുറവാണ്. ഇത് ഭൂമിയിലെ കാര്യം. എന്നാല്‍ ആകാശത്തുണ്ടാകുന്ന ഗട്ടറില്‍ വീഴുന്ന വിമാനങ്ങള്‍ക്ക് ഈ വ്യത്യസമില്ല. സമ്പന്നരാജ്യങ്ങളിലെ വിമാനവും വീഴും ദരിദ്രരാജ്യങ്ങളിലെ വിമാനവും വീഴും. രാജ്യത്തിന്റെ സമ്പത്തു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ചുരുക്കം. കാലാവസ്ഥാ വ്യതിയാനമാണ് ‘ ടര്‍ബ്യൂലന്‍സ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനു കാരണം. ലോകത്താകമാനമുള്ള വൈമാനികരുടെ പേടിസ്വപ്‌നമാണ് ആകാശഗര്‍ത്തങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച് വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ പെടുന്ന സംഭവങ്ങള്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ആഗോളതാപനമാണ് ഇതിന്റെ പ്രധാനകാരണം. ഭാവിയില്‍ വിമാനങ്ങള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെടുന്നത് ഇനിയും വര്‍ധിക്കുമെന്നാണ് റീഡിങ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ജേണല്‍ അഡ്വാന്‍സസ് ഇന്‍ അറ്റ്‌മോസ്ഫറിക് സയന്‍സില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി ‘ ടര്‍ബ്യൂലന്‍സ്’ ഭാവിയില്‍…
Read More