വെള്ളപ്പാണ്ട് എന്ന അസുഖം മറ്റുള്ളവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെങ്കിലും ഈ രോഗമുള്ളവരെ പലപ്പോഴും സമൂഹം അകറ്റി നിര്‍ത്തുകയാണ് പതിവ്.ഇത്തരത്തില്‍ വെള്ളപ്പാണ്ടുകള്‍ കൊണ്ട് സമൂഹത്തിന്റെ കുത്തുവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന യുവാവിന്റെ കഥയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാണിത്. വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം വിവാഹം കഴിക്കാന്‍ ഒരുങ്ങിയപ്പോള്‍ ‘നിങ്ങള്‍ക്ക് നാണം ഇല്ലേ കല്യാണം ആലോചിക്കാന്‍’ എന്ന് പെണ്‍കുട്ടി ചോദിച്ച അനുഭവം അദ്ദേഹം പറയുന്നു. തന്നെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിയ വെള്ളപ്പാണ്ടെന്ന രോഗം മാറാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അദ്ദേഹം തന്റെ വേദന പങ്കുവച്ചത്. പേര് വെളിപ്പെടുത്താതെ ‘ജീവിക്കാന്‍ കൊതിയുള്ള ഒരാള്‍’ എന്ന ഫെയ്സ്ബുക്ക് ഐഡിയില്‍ നിന്നുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഹലോ GNPC സുഹൃത്തക്കളെ, എന്നെ ഗ്രുപ്പില്‍ ഉള്‍പെടുത്തിയതിനു ഇതിന്റെ ചുമതല ഉള്ളവര്‍ക്ക് നന്ദി രേഖ പെടുത്തുന്നു.…
Read MoreTag: GNPC
ഗ്ലാസിലെ നുരയും ഒടുങ്ങി പ്ലേറ്റിലെ കറിയും തീര്‍ന്നു ! ഏറെ നാളത്തെ ഓട്ടത്തിനു ശേഷം ജിഎന്‍പിസി അഡ്മിന് അജിത് തോല്‍വി സമ്മതിച്ചു; എക്സൈസിനു മുമ്പാകെ കീഴടങ്ങി…
തിരുവനന്തപുരം: പോലീസിനെയും എക്സൈസിനെയും വെട്ടിച്ചുള്ള ഏറെനാളത്തെ ഓട്ടത്തിനു ശേഷം ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന് കാരയ്ക്കാമണ്ഡപം സ്വദേശി അജിത് കുമാര്‍ കീഴടങ്ങി. എക്സൈസിന് മുമ്പാകെയാണ് അജിത് കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ചതിനും കുട്ടികളുടെ ചിത്രം ഉപയോഗിച്ചതിനും എക്സൈസ് കേസെടുത്തതിന് പിന്നാലെ പേജിന്റെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവില്‍ പോയ ഉടന്‍ ഇയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അജിത് സമര്‍ഥമായി ഒളിച്ചുകളി തുടര്‍ന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ നേമം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം പൊലീസിനേയും എക്സൈസിനേയും വെട്ടിച്ച് പ്രതി വിദേശത്ത് കടന്നതിന് ശേഷം തിരികെ എത്തിയതാണെന്നാണ് വിവരം. മദ്യപാനത്തിനു പ്രോത്സാഹനം നല്കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പൊലീസും എക്സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. അഡ്മിന് അജിത്കുമാറിന്റെ…
Read Moreപോലീസ് ഗ്രൂപ്പ് പൂട്ടിക്കാന്‍ ഫേസ്ബുക്കിനു കത്തെഴുതുന്ന സമയത്ത് അയാള്‍ വിദേശത്തേക്ക് പറക്കുകയായിരുന്നു; ജിഎന്‍പിസിയുടെ അഡ്മിന് വിദേശത്തേക്ക് രക്ഷപ്പെട്ടപ്പോള്‍ നോക്കുകുത്തിയായി പോലീസും എക്സൈസും…
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന് കാരയ്ക്കാമണ്ഡപം സ്വദേശി അജിത്കുമാര്‍ വിദേശത്തേക്ക് കടന്നു. പോലീസിനെയും എക്സൈസിനെയും നോക്കുകുത്തിയാക്കിയാണ് അജിത് കുമാറിന്റെ രക്ഷപ്പെടല്‍. മദ്യപാനത്തിനു പ്രോത്സാഹനം നല്കുന്ന തരത്തിലുളള പരസ്യപ്രചാരണം നടത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പേരിലാണ് പോലീസും എക്സൈസും, അഡ്മിനും ഭാര്യയ്ക്കുമെതിരേ കേസെടുത്തത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസി ഇന്ത്യയിലെ വലിയ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് എന്ന് അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. ജി.എന്‍.പി.സി എന്ന കൂട്ടായ്മയ്ക്കു സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ജി.എന്‍.പി.സി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്തു ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുന്നുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ജി.എന്‍.പി.സിക്കെതിരേ പോലീസും എക്സൈസും പ്രത്യേകം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അജിത്കുമാര്‍ രാജ്യം വിട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും…
Read Moreഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും തട്ടിത്തെറിപ്പിക്കാനൊരുങ്ങിയ പോലീസിന് വന്‍ തിരിച്ചടി; ജിഎന്‍പിസി നിരോധിക്കില്ലെന്ന് ഫേസ്ബുക്ക്; ഗ്ലാസുകളിലെ നുര അത്ര പെട്ടെന്ന് അവസാനിപ്പിക്കാനാവില്ല…
തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎന്‍സിപി) തട്ടിത്തെറിപ്പിക്കാനൊരുങ്ങിയ പോലീസിന് വന്‍ തിരിച്ചടിയുമായി ഫേസ്ബുക്ക്. ഗ്രൂപ്പ് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് കത്തു നല്‍കിയെങ്കിലും ബ്ലോക്ക് ചെയ്യാനാവില്ലെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. അതേസമയം, കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാലുടന്‍ പ്രധാന അഡ്മിനെ അറസ്റ്റു ചെയ്യാനാണു പൊലീസിന്റെ തീരുമാനം. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന കൂട്ടായ്മക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയാണു ഫേസ്ബുക്ക് പേജ് ഒന്നടങ്കം ബ്ലോക്ക് ചെയ്യാനുള്ള ശ്രമം പൊലീസ് നടത്തിയത്. ബാലനീതി നിയമം ലംഘിച്ചെന്നതടക്കമുള്ള കുറ്റങ്ങള്‍ വിവരിച്ച് ഫേസ്ബുക്കിനു പൊലീസ് കത്തയച്ചു. എന്നാല്‍ 18 ലക്ഷത്തിലേറെ അംഗങ്ങളുള്ള ഗ്രൂപ്പിനെ ഒറ്റപ്പരാതിയുടെ പേരില്‍ ബ്ലോക്ക് ചെയ്യാനാവില്ലെന്ന മറുപടിയാണ് ഫേസ്ബുക്ക് നല്‍കിയത്. ഇതോടെ കേസ് നടപടികളും അന്വേഷണവും ശക്തമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രധാന അഡ്മിനായ തിരുവനന്തപുരം നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഒളിവിലാണെന്ന് കുരുതുന്ന അജിത് മുന്‍കൂര്‍ ജാമ്യത്തിന്…
Read More