കര്‍ഷകരെ സഹായിക്കാന്‍ മൃഗസംരക്ഷണവകുപ്പ് ഇറക്കിയ കൈപ്പുസ്തകത്തില്‍ അച്ചടിച്ചു വന്നത് നിറയെ അബദ്ധങ്ങള്‍. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്നിലെ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കിയ കൈപ്പുസ്തകമാണ് അബദ്ധങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത്. ആട് 67.5 വര്‍ഷം കൊണ്ട് 3035 കിലോ വളരുമെന്നും ഇതിനായി ദിവസവും 34 കിലോ പച്ചിലയോ തീറ്റപ്പുല്ലോ നല്‍കണമെന്നും പുസ്തകത്തില്‍ പറയുന്നു. ഇത് വായിച്ച കര്‍ഷകര്‍ അന്തംവിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഒരു ആടിന് ശരാശരി 15-20 വര്‍ഷമാണ് പരമാവധി ആയുസ്. അപ്പോഴാണ് പുസ്തകത്തില്‍ ഇങ്ങനെ വച്ചു കാച്ചിയിരിക്കുന്നത്. 10-15 വര്‍ഷം മാത്രം ആയുസുള്ള താറാവ് 23 വര്‍ഷം മുട്ടയിടുമെന്നും മുയല് വര്‍ഷത്തില്‍ 68 തവണ പ്രസവിക്കുമെന്നുമെല്ലാം പുസ്തകത്തില്‍ പറയുന്നു. വര്‍ഷത്തില്‍ 6-8 പ്രസവമാണ് മുയലിനുള്ളത്. കറവപ്പശു, ആട്, കോഴി, ഇറച്ചിക്കോഴി, താറാവ്, ടര്‍ക്കി എന്നിവയുടെ വളര്‍ത്തല്‍, ആഹാരക്രമം, പ്രത്യുല്പാദനം തുടങ്ങിയവയെ കുറിച്ചാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. പുസ്തകത്തിന്റെ…
Read More