നിലവില്‍ 26 വയസ്സുള്ള യുവതിയെ കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തു. ബെംഗളൂരു കെആര്‍ പുരം പൊലീസ് സ്റ്റേഷനില്‍ അതിജീവിതയുടെ അമ്മ നല്കിയ പരാതിയിലാണ് നടപടി. ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന മതചടങ്ങിനിടെയാണ് യുവതി ‘ആധ്യാത്മിക ഗുരു ‘ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ആനന്ദ മൂര്‍ത്തിയെയും ഭാര്യയെയും പരിചയപ്പെടുന്നത്. യുവതിയുടെ ജീവന് അപകടത്തിലാണെന്നു ആനന്ദ മൂര്‍ത്തി യുവതിയെ ധരിപ്പിക്കുകയായിരുന്നു. പരിഹാരക്രിയ ചെയ്യണമെന്ന മൂര്‍ത്തിയുടെ നിര്‍ദേശം അനുസരിച്ച് പെണ്‍കുട്ടി ഇയാളുടെ വസതിയില്‍ എത്തുകയായിരുന്നുവെന്നു കെആര്‍ പുരം പോലീസ് പറഞ്ഞു. വീട്ടില്‍ എത്തിയ യുവതിക്കു ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്കി ആനന്ദ മൂര്‍ത്തി ബലാത്സംഗം ചെയ്തെന്നും, ബോധം വന്നപ്പോള്‍ താന്‍ അര്‍ധ നഗ്നയായിരുന്നുവെന്നും ആനന്ദ് മൂര്‍ത്തിയും ഭാര്യയും തന്നോടോപ്പം കട്ടിലില്‍ കിടന്നിരുന്നതായും യുവതി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ദമ്പതികള്‍…
Read MoreTag: godman
നിത്യാനന്ദ മരിച്ചെന്ന് ഓണ്‍ലൈനില്‍ ചര്‍ച്ച ! സമാധിയിലെന്ന് അനുയായികള്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തയൊന്നും കേള്‍ക്കാനില്ലായിരുന്നു. ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്കു പോലും കണ്ടെത്താനാകാത്ത നിത്യാനന്ദ ജീവനോടെ ഉണ്ടോയെന്ന ചോദ്യവും ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഫേസ്ബുക്കിലടക്കം നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന നിത്യാനന്ദയെ ഇപ്പോള്‍ കാണുന്നില്ലെന്നതാണ് ഇത്തരമൊരു സംശയത്തിനിട നല്‍കിയത്. ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും മരുന്നുകളുടെ അമിതമായ ഉപയോഗവും ലിവര്‍ സിറോസിസ് അടക്കമുള്ള രോഗങ്ങളും ഇയാളെ അലട്ടുന്നുണ്ടെന്നും പുറത്തുവന്ന ചില റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. കാണാതായ മുന്‍ നടി അടക്കമുള്ളവരും ഇയാള്‍ക്കൊപ്പം ഉണ്ടെന്നാണു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ തിരോധാനം ചര്‍ച്ചയാക്കുന്നുമുണ്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് നിത്യാനന്ദയുടെ അനുയായികള്‍. അദ്ദേഹം സമാധിയില്‍ ആണെന്നും ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഇവിടെ ഉണ്ടെന്നും അനുയായികള്‍ അവകാശപ്പെടുന്നു. സമാധിയില്‍ ഇരിക്കുന്നതുെകാണ്ട് ഒന്നും കഴിക്കാന്‍ കഴിയില്ല. ശക്തി വീണ്ടെടുത്ത് അദ്ദേഹം ഉടന്‍ തിരിച്ചുവരും. ജീവനോടെയില്ലെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഔദ്യോഗിക പേജിലൂടെ ഇയാളുടെ അനുയായികള്‍ അവകാശപ്പെട്ടു.…
Read Moreഅഭിനയം മറന്ന് ജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു ! ‘സൊല്‍വതെല്ലാം ഉണ്മൈ’ താരം ആള്‍ദൈവമായി മാറി; അനുഗ്രഹം തേടി ഭക്തര്‍…
കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തമിഴിലെ പേരുകേട്ട ടിവി പരിപാടിയാണ് ‘സൊല്‍വതെല്ലാം ഉണ്മൈ’. ഈ പരിപാടിയില്‍ പങ്കെടുത്ത താരമായി മാറിയ വ്യക്തിയാണ് ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണി. ഇപ്പോഴിതാ ഇവര്‍ പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ചെങ്കല്‍പേട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഇതോടെ ആള്‍ദൈവം മുങ്ങി. അതേ സമയം ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് ആളുകളെ പറ്റിക്കുകയാണ് അന്നപൂര്‍ണിയെന്നാണു സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം.
Read Moreതലവേദന മാറ്റാന്‍ ആള്‍ദൈവം തലയ്ക്കടിച്ചു ! യുവതിയ്ക്ക് ദാരുണാന്ത്യം;സംഭവം ഇങ്ങനെ…
തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറാന്‍ ഇയാള്‍ യുവതിയുടെ തലയിലും ദേഹത്തുമെല്ലാം മാറിമാറി അടിയ്ക്കുകയായിരുന്നു. ഹാസന് ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. വേദന തുടരുന്നതിനാല്‍ പാര്‍വതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവിനെ കണ്ടു. ആദ്യദിവസം നാരങ്ങ കൊടുത്തിട്ട് അടുത്തദിവസം വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തി. തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. തുടര്‍ന്ന്…
Read Moreഒഴിവു സമയങ്ങളില്‍ സ്കൂളിലെ പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിക്കും ! പിന്നീട് താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരുമാണെന്നു പറഞ്ഞ് നഗ്നനൃത്തം; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഒളിവില്‍…
ലൈംഗികപീഡനക്കേസില്‍ ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തെ തിരഞ്ഞ് പോലീസ്. അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവിലാണ്. ഇയാളെ പൊക്കാന്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ചെന്നൈയിലെ ശിവശങ്കര്‍ ബാബയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികളെ ഇയാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്കൂള്‍ കുട്ടികളെ നഗ്നനൃത്തത്തിനു നിര്‍ബന്ധിച്ചു എന്നു വരെയാണ് പരാതി ഉയര്‍ന്നതോടെയാണ് ചെങ്കല്‍പേട്ട് പോലീസാണ് പോക്സോ അടക്കമുള്ള ഗുരുതര വകുപ്പ് ചുമത്തിയിരിക്കുന്നത്. കേളമ്പാക്കത്ത് ഇയാള്‍ സ്ഥാപിച്ചിട്ടുള്ള അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമം സമ്പന്നര്‍ക്കിടയില്‍ പ്രശസ്തമാണ്. ഇവിടെ ഇയാളുടെ ദര്‍ശനം തേടി അടുത്തകാലത്ത് വരെ അനേകര്‍ എത്താറുമുണ്ടായിരുന്നു. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ബാബ ഉപയോഗിക്കാറുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സംഗതി വിവാദമായി. ആശ്രമത്തോടു ചേര്‍ന്നുള്ള സ്കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതും…
Read Moreഇതുവരെ അറിഞ്ഞതൊന്നുമല്ല നിത്യാനന്ദ ! ചെയ്യാന്‍ പാടില്ലാത്ത പലതും ചെയ്തു; എന്റെ ശരീരത്തില്‍ മുഴുവന്‍ ആ മുഖം പച്ച കുത്തിയിട്ടുണ്ട്; യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദയെന്നും തെളിവുകള്‍ സഹിതം വ്യക്തമാക്കുകയാണ് വിജയകുമാര്‍ എന്ന യുവാവ്. കലൈഞ്ജര്‍ ടിവിക്ക് െകാടുത്ത അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്. പത്തുവര്‍ഷം താന്‍ നിത്യാനന്ദയ്ക്കൊപ്പമുണ്ടായിരുന്നെന്നും. അന്ന് തന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് താന്‍ അയാളെ ശിക്ഷിക്കാനാണ് പോരാടുന്നതെന്നും വിജയകുമാര്‍ പറയുന്നു. വിജയകുമാറിന്റെ വാക്കുകളിങ്ങനെ… നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്ക്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്. മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. ഏകദേശം…
Read Moreഅമൃത ചൈതന്യയെന്ന സന്തോഷ് മാധവന്,വികാസ് ജോഷി എന്ന സ്വാമി വികാസാനന്ദ്, ആശാറാം ബാപ്പുവിന് മുമ്പ് അഴിക്കുമുമ്പില് പോയ ബാലപീഡകന്മാര് ഇവരൊക്കെ…
ന്യൂഡല്‍ഹി: ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് കുട്ടികള്‍ അടക്കമുള്ളവരെ ലൈംഗിക പീഡനത്തിനിരയാക്കിയതിന്റെ പേരിലാണ് ആശാറാം ബാപ്പുവിന് ഇപ്പോള്‍ ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നത്. ആശാറാം ബാപ്പുവിന് മുമ്പും ഇത്തരം പല ആള്‍ദൈവങ്ങളും പീഡനക്കേസില്‍ അകത്തു പോയിട്ടുണ്ട്. സ്വാമി പ്രേമാനന്ദ,സ്വാമി പ്രേമാനന്ദ, സന്തോഷ് മാധവന്, വികാസ് ജോഷി എന്നിവരാണ് മുന്‍പ് ബാലപീഡനത്തിന്റെ പേരില്‍ അകത്ത് പോയ പ്രമുഖര്‍. പതിനഞ്ച് വര്‍ഷം മുന്‍പ് ആശ്രമത്തിലെ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിമും ജയിലിലാണ്. ബാല പീഡകരുടെ കൂട്ടത്തിലെ കേമന്‍ പ്രേം കുമാര്‍ സോമസുന്ദരം എന്ന സ്വാമി പ്രേമാനന്ദയാണ്. രണ്ടു ഡസനിലേറെ കൊച്ചുകുട്ടികളെ പീഡിപ്പിക്കുകയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുകയും ചെയ്ത പ്രേമാനന്ദയെ 1997ലാണ് ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ശ്രീലങ്കയില്‍ നിന്നും 1984ല്‍ ഇന്ത്യയില്‍ എത്തി ആശ്രമം തുടങ്ങി ആയിരക്കണക്കിന് ആളുകളെ അനുയായികളായി വച്ചുകൊണ്ടിവരുന്ന സ്വാമിയുടെ യഥാര്‍ത്ഥ…
Read Moreഹണിപ്രീതിന്റെ സ്ഥാനം കിടപ്പറയില്‍ എന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി; ഗുര്‍മീതിന്റെ തനിനിറം തിരിച്ചറിഞ്ഞത് ആദ്യരാത്രിയില്‍;ആള്‍ദൈവത്തിന്റെ ഭാര്യയ്ക്ക് പറയാനുള്ളത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍…
സിര്‍സ:ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിം സിംഗിനെ കുടുക്കിയതിനു പിന്നില്‍ ഭാര്യ ഹര്‍ജീത് കൗര്‍ എന്ന് വിവരം. ഗുര്‍മീത് ലോകത്തിന് തന്നെ ഭീഷണിയാണെന്നു മനസിലാക്കിയതോടെയാണ് ഇവര്‍ ആള്ദൈവത്തിനിട്ട് പണി കൊടുത്തത് എന്നാണ് വിവരം. ഗുര്‍മീത് അറസ്റ്റിലായതിനു ശേഷം ഹര്‍ജീത് കൗറിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആള്‍ദൈവത്തിന്റെ അനുസരണയുള്ള ഭാര്യ എന്നായിരുന്നു പല മാധ്യമങ്ങളിലും വന്നിരുന്നത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ വിവരമാണ് പുറത്തു വരുന്നത്. അത്യാഡംബരത്തില്‍ ഗുര്‍മീത് കൊട്ടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ പ്രാര്‍ഥനകളുമായി ആശ്രമത്തിലെ സാധുക്കള്‍ക്കൊപ്പമായിരുന്നു ഹുര്‍ജിത് കൗര്‍ എപ്പോഴും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് അവര്‍ പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നതും. ദൈവമെന്ന് ധരിച്ച് ഗുര്‍മീതിനെ വിവാഹം ചെയ്ത ഹര്‍ജിത് സ്വന്തം ഭര്‍ത്താവിന്റെ തട്ടിപ്പ് മനസിലാക്കിയത് വൈകിയാണ്. 1990ലാണ് ഗുര്‍മീത് ദേര സച്ചൗ സൗദ ആശ്രമത്തിലെത്തുന്നത്. വളരെ വേഗം ആശ്രമത്തിന്റെ നേതൃസ്ഥാനത്തേക്ക് വളര്‍ന്ന ഗുര്‍മീത് സ്വയം…
Read Moreസെക്സ്, ബലാല്‍സംഗം,തട്ടിപ്പ് എന്നിവ പൊതുകാര്യങ്ങള്‍; രാധേമാ, ബാബാ റാം റഹിം, ആശാറാം ബാപ്പു പിന്നെ നമ്മുടെ സന്തോഷ് മാധവനും; രാജ്യത്ത് നിറഞ്ഞാടുന്നത് നിരവധി കപടവേഷങ്ങള്‍…
മതേതര രാജ്യമെന്നാണ് വയ്പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി. പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള് ദൈവങ്ങളെ പരിചപ്പെടാം…. ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം…
Read More