മുംബൈ: ആള്‍ദൈവങ്ങള്‍ക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ഇന്ത്യ. ഇപ്പോള്‍ ലിംഗം നഷ്ടമായ ഗംഗേശാനന്ദ വരെ ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഈ വക സ്വാമിമാരുടെയൊക്കെ തലതൊട്ടപ്പനായിരുന്നു ചന്ദ്രസ്വാമി. മുംബൈയിലെ ആശുപത്രിയില്‍ വൃക്കരോഗത്തെത്തുടര്‍ന്ന് അറുപത്താറുകാരനായ ചന്ദ്രസ്വാമി അന്തരിച്ചപ്പോള്‍ മോഡേണ്‍ ആള്‍ദൈവങ്ങള്‍ക്ക് നഷ്ടമായത് ഗുരുതുല്യനായ മനുഷ്യനെയാണ്. ഒരു കാലത്ത് ഇന്ത്യയുടെ ഭരണത്തെ പോലും സ്വാധീനിച്ച ആള്‍ദൈവമായിരുന്നു ചന്ദ്രസ്വാമി. പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖര്‍, പി വി നരസിംഹറാവു എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചന്ദ്രസ്വാമിയുമായുള്ള ബന്ധം ഇരു നേതാക്കളെയും വന്‍ വിവാദങ്ങളില്‍ ചാടിച്ചിട്ടുണ്ട്. വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് ചന്ദ്രസ്വാമിക്കെതിരേ സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു. രാജസ്ഥാനിലെ ബെഹ്റൂറില്‍ ജനിച്ച നേമി ചന്ദാണ് പിന്നീട് ചന്ദ്രസ്വാമി എന്ന പേരില്‍ അറിയപ്പെട്ടത്. കുട്ടിയായിരിക്കുമ്പോഴേ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്കു പോയ ചന്ദ്രസ്വാമിയ്ക്ക്് നന്നേ ചെറുപ്പത്തിലേ താന്ത്രിക വിദ്യയില്‍ താല്പര്യം ജനിച്ചു. കുട്ടിക്കാലം കഴിയും മുമ്പേ വീടുവിട്ടു ഉപാധ്യാര്‍ അമര്‍ മുനിയുടെയും…
Read More