ബംഗളുരു: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയുടെ രാജ്യത്തെ പ്രധാനമന്ത്രി ദക്ഷിണേന്ത്യൻ നടിയെന്ന് റിപ്പോർട്ട്. “മാ’ എന്ന പേരിൽ അറിയപ്പെടുന്ന ആളാണ് കൈലാസത്തിലെ പ്രധാനമന്ത്രി. ഇത് വിവാദ നടി രഞ്ജിതയാണെന്നാണ് റിപ്പോർട്ട്. 2013ൽ നിത്യാനന്ദയുടെ ആശ്രമത്തിൽ ചേർന്ന നടി രഞ്ജിത “മാ ആനന്ദമയി’ എന്നാണ് അറിയപ്പെടുന്നത്. ഇവരെയാണ് കൈലാസത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ നഗ്നദൃശ്യമടങ്ങിയ വീഡിയോ 2010-ൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിത്യാനന്ദ വിവാദത്തിലാകുകയും ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നിത്യാനന്ദയെ പിന്തുണച്ച് രഞ്ജിത രംഗത്ത് എത്തിയിരുന്നു. വീഡിയോ പ്രചരിപ്പിച്ചവർക്കെതിരേ രഞ്ജിത കേസ് കൊടുത്തിരുന്നു. ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചിരിക്കുന്നത്. “കൈലാസ’ എന്നാണ് രാജ്യത്തിന്റെ പേര്. കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് നിത്യാനന്ദ. ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.…
Read MoreTag: godman nithyananda
തന്റെ മക്കളെ വിവാദം ആള്‍ദൈവം നിത്യാനന്ദ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് പിതാവ് ! എന്നാല്‍ 19കാരി മകളുടെ മറുപടി ഞെട്ടിക്കുന്നത്…
വിവാദ സ്വാമി നിത്യാനന്ദയ്ക്കെതിരേ പരാതിയുമായി മൂന്നു കുട്ടികളുടെ പിതാവ്.അഹമ്മദാബാദിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍ തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് കാട്ടി പിതാവ് പോലീസില്‍ പരാതി നല്കി. ഇതേതുടര്‍ന്ന് അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ആശ്രമ അധികൃതര്‍ക്കെതിരെ വിവേകാനന്ദ് പൊലീസ് കേസെടുത്തു. കര്‍ണാടക സ്വദേശിയായ ജനാര്ദനന് ശര്‍മ്മയാണ് നിത്യാനന്ദയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്റെ 12 വയസ്സുകാരനായ മകനെയും 15ഉം19ഉം പ്രായമുള്ള പെണ്മക്കളെയും നിത്യാനന്ദയുടെ ആശ്രമത്തില്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.പരാതിയെ തുടര്‍ന്ന് മകനെയും ഒരു മകളെയും പൊലീസ് സ്റ്റേഷനിലെത്തിച്ച് ആനന്ദ് ശര്‍മ്മയെ കാണിച്ചു. എന്നാല്‍ 19കാരിയായ മകള്‍ നന്ദിതയെ ആശ്രമത്തിനുള്ളില്‍ പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിതാവിന് കാണാന്‍ കഴിഞ്ഞില്ല. ആശ്രമ അധികൃതര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് എന്നെ സഹായിച്ചു. എന്റെ മക്കളെ ബാംഗ്ലൂരില്‍ നിന്ന് അഹമ്മദാബാദ് ആശ്രമത്തിലെത്തിച്ചത് എന്നെ അറിയിക്കാതെയാണ്. ഇപ്പോള്‍…
Read More