കടുത്തുരുത്തി: വന്ദനയുടെ കുടുംബത്തിനായി മുഖ്യമന്ത്രിയുമായി നേരില്‍ക്കണ്ട് സംസാരിക്കുമെന്ന് നടനും മുന്‍ രാജ്യസാഭാംഗവുമായ സുരേഷ് ഗോപി. വന്ദനയുടെ പിതാവിന്റെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയെ കാണുന്നത്. വന്ദന കൊല്ലപ്പെട്ടതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നതിനിടെ പിതാവ് കെ.ജി. മോഹന്‍ദാസ് ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പിതാവ് സുരേഷ് ഗോപിയോട് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചുകൊള്ളാമെന്ന് സുരേഷ് ഗോപി മോഹന്‍ദാസിന് ഉറപ്പ് നല്കി. കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനാണ് ഇന്നലെ ഉച്ചയോടെ സുരേഷ് ഗോപി മുട്ടുചിറയിലെ വസതിയിലെത്തിയത്. സുരേഷ് ഗോപി എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. സുരേഷ് ഗോപി എത്തിയപ്പോഴെ തൊഴുകൈയുമായി പൊട്ടിക്കരഞ്ഞ് വന്ദനയുടെ പിതാവ് എഴുന്നേറ്റുനിന്നു. മകളുടെ മരണശേഷം കരഞ്ഞുതളര്‍ന്ന് പുറത്തുനിന്നുള്ള ആരെയും കാണാന്‍ വിസമ്മതിച്ചിരുന്ന ഡോ. വന്ദനയുടെ മാതാവ് വസന്തകുമാരിയെ കാണാന്‍ മോഹന്‍ ദാസിനൊപ്പം…
Read MoreTag: gokul suresh
മുമ്പ് എസ്എഫ്ഐക്കാരനായിരുന്നു അച്ഛന് ! സോകോള്‍ഡ് ബിജെപിക്കാരനമല്ല അച്ഛനെന്ന് ഗോകുല്‍ സുരേഷ്…
മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഒരു തികഞ്ഞ മനുഷ്യസ്നേഹി കൂടിയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പറയുന്ന വാക്കുകള്‍ പാലിക്കുന്നതിലും ദിരുതമനുഭവിക്കുന്നവരെ സഹായിക്കുന്നതിലും എന്നും മുന്‍ പന്തിയിയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അതേ സമയം കഴിഞ്ഞ ദിവസങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉയര്‍ന്നുവന്ന വലിയ ഒരു ചര്‍ച്ച സുരേഷ് ഗോപി ബിജെപി വിടുന്നോ എന്നതായിരുന്നു. ബിജെപിയില്‍ പദവി ഇല്ലാത്തത് കാരണം സുരേഷ് ഗോപി പാര്‍ട്ട് വിട്ടേക്കും എന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ ബിജെപി വിട്ട് താന്‍ എങ്ങോട്ടും ഇല്ലെന്ന് സുരേഷ് ഗോപിയും കെ സുരേന്ദ്രന് അടക്കമുള്ള ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗോകുല്‍ സുരേഷ് അച്ഛന്റെ മുന്‍കാല രാഷ്ട്രിത്തെ പറ്റിയും…
Read More