ലോക്ക്ഡൗണ്‍ നീളുന്നതിനിടെ സിനിമാ ലോകത്തു നിന്ന് ഒരു വിവാഹത്തിന്റെ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. നടന് ഗോകുലനാണ് ഇപ്പോള്‍ വിവാഹിതനായിരിക്കുന്നത്. ധന്യയാണ് വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായിരുന്നത്. ജയസൂര്യ നായകനായ പുണ്യാളന് അഗര്‍ബത്തീസ് എന്ന സിനിമയിലെ ‘ജിംബ്രൂട്ടന്’ എന്ന കഥാപാത്രമാണ് ഗോകുലനെ ശ്രദ്ധേയനാക്കിയത്. ഉണ്ട,എന്റെ ഉമ്മാന്റെ പേര്,പത്തേമാരി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തു.
Read More