സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടി അണിഞ്ഞു നില്ക്കുന്ന പലരും യഥാര്‍ഥത്തില്‍ വേട്ടക്കാരാണ്. പുറമെ സ്ത്രീപക്ഷത്ത് നില്ക്കുന്നതായി ഭാവിക്കുമെങ്കിലും അവസരം വന്നാല്‍ സ്ത്രീയെ പിച്ചിച്ചീന്താന്‍ തയ്യാറായി ഇരിക്കുന്നവരാണ് ഇവര്‍. നമ്മുടെ സമൂഹത്തില്‍ തന്നെ സാംസ്കാരിക നായകന്മാരുടെ മേലങ്കി അണിഞ്ഞിരിക്കുന്ന പലരും ഇത്തരത്തിലുള്ള ലൈംഗിക ദാരിദ്ര്യം പേറി നടക്കുന്ന വൈകൃതമായ മനസ്സിന് ഉടമകളാണ്. തന്റെ പതിനാലാം വയസില്‍ പു.ക.സ വൈസ് പ്രസിഡന്റും ബുക്ക്മാര്‍ക്ക് ഭാരവാഹിയുമായ എ ഗോകുലേന്ദ്രനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി രംഗത്ത് വന്ന യുവ എഴുത്തുകാരിയുടെ വാക്കുകള്‍ ഏവരിലും ഞെട്ടലുളവാക്കുന്നതാണ്. പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഗോകുലേന്ദ്രന്റെ ലൈംഗികവൈകൃതങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ കവിതയുടെയും എഴുത്തിന്റെയും ലോകത്ത് വിഹരിക്കേണ്ട പെണ്‍കുട്ടി ഇത്രയും നാള് ഭീതിയും അപമാനവും കാരണം ഉള്‍വലിഞ്ഞ് ജീവിക്കാന്‍ കാരണം ഗോകുലേന്ദ്രന്‍ എന്ന നരാധമനെക്കുറിച്ചുള്ള ഭീതി മൂലമാണെന്ന് വ്യക്തമാക്കുന്നതാണ് പെണ്‍കുട്ടിയുടെ വാക്കുകള്‍. ലോണ്‍ ബേഡ് എന്ന ഫേസ്ബുക്ക്…
Read More